അപൂർവ ഇനം അറേബ്യൻ കാട്ടുപൂച്ചയെ കണ്ടെത്തി
text_fieldsമസ്കത്ത്: അപൂർവ ഇനത്തിൽപ്പെട്ട അറേബ്യൻ കാട്ടുപൂച്ചയെ ഒമാനിൽ ആദ്യമായി കണ്ടെത്തി. പരിസ്ഥിതി അതോറിറ്റിയുടെ ദേശീയ ജൈവവൈവിധ്യ സർവേ പ്രോജക്ട് ടീമിന്റെയും മുസന്ദം ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പിന്റെയും സംയുക്ത നിരീക്ഷണത്തിലാണ് ഇതിനെ മുസന്ദത്തിന്റെ പടിഞ്ഞാറൻ പർവതനിരയിൽ കണ്ടെത്തിയത്.
ഏകദേശം 509 മീറ്റർ ഉയരത്തിലുള്ള ട്രാപ്പ് ക്യാമറകളിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഹജർ, ദോഫാർ പർവതങ്ങൾ, വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റിലെ വരണ്ട മേഖലകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്ന അറേബ്യൻ ലിങ്ക്സ് ചെറിയ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവയെ ആണ് ഭക്ഷിക്കുന്നത്. സർവേയിലുടെ ഇത്തരത്തിലുള്ള അപൂർവ ഇനം മൃഗത്തെ കണ്ടത്താൻ സാധിച്ചത് ഗവർണറേറ്റിൽ നിലനിൽക്കുന്ന ജൈവവൈവിധ്യത്തെ സൂചിപ്പിക്കുന്നതാണ്. അന്താരാഷ്ട്ര ജൈവവൈവിധ്യ സർവേ രീതികളെ അടിസ്ഥാനമാക്കി പദ്ധതിയുടെ വർക്ക് ടീം മാർച്ചിൽ ഗവർണറേറ്റിലുടനീളം 45 ക്യാമറകളായിരുന്നു സ്ഥാപിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.