സൗഹൃദത്തിെൻറ പച്ചത്തുരുത്തിൽ റാഷിദും അക്തറും
text_fieldsഅക്തര്‍ ഉസ്മാൻ ബലൂഷിയെന്ന ഒമാനിയും റാഷിദ് ഇസ്മായിൽ എന്ന മലയാളിയും തമ്മിലുള്ള സൗഹൃദത്തിന് രണ്ടു പതിറ്റാണ്ടിെൻറ പ്രായമുണ്ട്. റാഷിദിന് അക്തര്‍ കേവലമൊരു സുഹൃത്ത് മാത്രമല്ല സഹോദര തുല്യനായ കുടുംബ സുഹൃത്ത് കൂടിയാണ്. ഇരുവരുടെയും പിതാക്കൾ മത്ര സൂഖിലെ കച്ചവടക്കാരാണ്. പഠനം കഴിഞ്ഞ ശേഷം ബാപ്പമാരുടെ കടകളിലേക്ക് രണ്ടുപേരും വരും. അങ്ങനെ കണ്ടും സംസാരിച്ചും വളര്‍ന്നതാണ് സൗഹൃദം.
ആ ബന്ധം രണ്ടുപേരുടെയും കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പത്തിലേക്കുമെത്തി. ചെറുപ്പം മുതലേ ഒമാനിലുള്ള റാഷിദിന് അറബിയും ഇംഗ്ലീഷുമൊക്കെ നന്നായി വഴങ്ങുന്നതിനാല്‍ ആശയ വിനിമയത്തിന് ഭാഷയും തടസ്സമായില്ല. ഇരുവരും സഞ്ചാരപ്രിയരും കൂടിയാണ്. ഇവരൊരുമിച്ച് നാടു കാണാനും കച്ചവട സംബന്ധമായും നിരവധി വിദേശ രാജ്യങ്ങള്‍ സന്ദർശിച്ചിട്ടുണ്ട്. ജര്‍മനി, ഫ്രാന്‍സ്, പോളണ്ട്, ഓസ്ട്രിയ, ചൈന,തായലൻഡ്, ഇന്തോനേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും പോയിട്ടുണ്ട്.
കാനഡയിലും കേരളത്തിലുമായി നടന്ന റാഷിദിെൻറ കല്യാണത്തിൽ സംബന്ധിക്കാന്‍ അക്തര്‍ ഒരുങ്ങിയതാണ്. പക്ഷേ അപ്രതീക്ഷിതമായി വന്ന കോവിഡ് മഹാമാരി കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നാല്‍ അധികം താമസിയാതെ കേരളത്തില്‍ ഇരുവരും ഒന്നിച്ച് പോകാനുള്ള പദ്ധതിയുണ്ട്. കണ്ണൂര്‍ മട്ടന്നൂര്‍ വായന്തോട് സ്വദേശിയാണ് റാഷിദ്.
ഒമാനും കേരളവുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. പായ്ക്കപ്പലുകളിൽ കച്ചവടസാധനങ്ങളുമായി കേരളതീരത്ത് വന്നിറങ്ങിയത് മുതലാണ് ആ ബന്ധത്തിെൻറ തുടക്കം. എഴുപതുകളിൽ അറബിപ്പൊന്ന് തേടി കടൽ കടന്ന മലയാളികൾ സുൽത്താൻ നാട്ടിലുമെത്തി. ഒമാൻ സമൂഹത്തിെൻറ പെരുമയേറിയ ആതിഥ്യമര്യാദയും ദീനാനുകമ്പയും ഒരുപാട് പേരുടെ ജീവിതത്തിന് നിർണായക വഴിത്തിരിവായിട്ടുണ്ട്. ഇൗ നാട്ടിലെ ജീവിതത്തിനിടെ നിങ്ങളെ അത്രമേൽ സ്വാധീനിച്ച ഒരു ഒമാനി സൗഹൃദം ഉണ്ടാവില്ലേ. സ്വദേശികളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ജീവിതത്തിലുണ്ടായ മറക്കാനാകാത്ത അനുഭവം 'ഗൾഫ് മാധ്യമ'ത്തിലൂടെ വായനക്കാരുമായി പങ്കുവെക്കാം. +968 7910 3221 എന്ന നമ്പറിൽ വാട്സ്ആപ് നമ്പറിലോ oman@gulfmadhyamam.net എന്ന മെയിൽ വിലാസത്തിലോ അനുഭവങ്ങൾ അയക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.