അരുണ്‍ തഥാഗതന് റൂവിയില്‍ സ്വീകരണം
text_fieldsമസ്കത്ത്: അതിരുകളില്ലാത്ത ലോകം എന്ന ശീര്‍ഷകത്തില്‍ ലോകസമാധാനം എന്ന സന്ദേശവുമായി പാരീസില്‍നിന്നും തുടങ്ങി കൊച്ചിയിലേക്ക് സൈക്കിളില്‍ യാത്ര ചെയ്യുന്ന മലയാളിയായ അരുണ്‍ തഥാഗതന് റൂവി മലയാളി അസോസിയേഷന് സ്വീകരണം നല്കി.
ലോക സഞ്ചാരത്തിന്റെ അനുഭവങ്ങള്‍ അരുണ്‍ ചടങ്ങില്‍ വിവരിച്ചു. ആര്. എം.എ പ്രസിഡന്റ് ഫൈസല്‍ ആലുവ ഉപഹാരം നല്കി ആദരിച്ചു.ഗ്ലോബല്‍ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസര്‍ അഡ്വ. മധുസൂദനന് പാരിതോഷികം സമ്മാനിച്ചു.
ചടങ്ങില്‍ ഗ്ലോബല്‍ മണി എക്സ്ചേഞ്ച് മാര്‍ക്കറ്റിങ് മാനേജര്‍ വിഷ്ണു, ഡോ. മുജീബ് അഹമ്മദ്, ബിന്‍സി സിജോ, ഷാജഹാന് ഹസ്സന്, സുജിത് സുഗുണന്, സച്ചിന്, സുജിത് പത്മകുമാര്‍, വിനോദ് എന്നിവര്‍ സംസാരിച്ചു. ക്രിസ്മസ് കേക്ക് മുറിച്ചു സ്നേഹ സന്ദേശം കൈമാറി. സുജിത് മെന്റലിസത്തിന്റെ പ്രദര്‍ശനവും ചടങ്ങില്‍ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.