സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾക്ക് നിർദേശം
text_fieldsമസ്കത്ത്: സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ സൂർ വ്യവസായ മേഖലയിലെ കമ്പനികളോട് തൊഴിൽ മന്ത്രാലയം നിർദേശിച്ചു. കഴിഞ്ഞ ദിവസം വ്യവസായ നഗരം സന്ദർശിച്ച തൊഴിൽ വകുപ്പ് അണ്ടർ സെക്രട്ടറി ശൈഖ് നാസർ അൽ ഹുസ്നി സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതു സംബന്ധിച്ച് കർമപദ്ധതി തയാറാക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടു.
ഒമാൻ എൽ.എൻ.ജി, ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനികളും അണ്ടർ സെക്രട്ടറി സന്ദർശിച്ചു. സൂർ വ്യവസായ മേഖലയിലെ ജനറൽ ഡയറക്ടർ എൻജിനീയർ അബ്ദുൽ ഖാദിർ ബിൻ സാലെം അൽ ബലൂഷിയുമായി അണ്ടർ സെക്രട്ടറി കൂടിക്കാഴ്ച നടത്തിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.മിഡിൽ, ഹയർ തസ്തികകളിൽ സ്വദേശികളെ നിയമിക്കുന്ന വിഷയത്തിൽ തീരുമാനമായതായും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.