കാർബൺ ബഹിർഗമനം കുറക്കൽ: ശിൽപശാലകൾക്ക് തുടക്കം
text_fieldsമസ്കത്ത്: സീറോ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള മേഖലാ പദ്ധതികൾക്കായി പരിസ്ഥിതി അതോറിറ്റി (ഇ.എ) ശിൽപശാലകളുടെ പരമ്പരക്ക് കഴിഞ്ഞ ദിവസം തുടക്കമിട്ടു.
നാഷനൽ സീറോ ന്യൂട്രാലിറ്റി പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഈ സെഷനുകൾ ദേശീയ സീറോ ന്യൂട്രാലിറ്റി ട്രാൻസിഷൻ സ്ട്രാറ്റജിയുടെ നിർവഹണം സുഗമമാക്കാൻ ലക്ഷ്യമിടുന്നു. ഒരു രാജ്യത്തിന്റെ കാർബൺ ബഹിർഗമനം ആഘാതം നികത്തുന്നരീതിയിൽ അന്തരീക്ഷത്തിൽനിന്ന് ഹരിതഗൃഹവാതകങ്ങളുടെ ആഗിരണമോ നീക്കം ചെയ്യലോ സാധ്യമാകുന്ന അവസ്ഥയാണ് സീറോ ന്യൂട്രാലിറ്റി എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ചൊവ്വാഴ്ചവരെ നടക്കുന്ന വർക്ക്ഷോപ്പുകൾ വൈദ്യുതി മേഖലയെ കേന്ദ്രീകരിച്ചാണ് ആരംഭിച്ചത്. പങ്കെടുക്കുന്നവർ ഈ മേഖലയുടെ പ്രധാന വെല്ലുവിളികളെയും മറ്റും കുറിച്ച് ചർച്ചചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ മേഖല പ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ എന്നിവരുൾപ്പെടെ വിവിധ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തിന് ഈ സെഷനുകൾ സാക്ഷ്യംവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.