Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആരുവന്ന്​ പ്രചാരണം...

ആരുവന്ന്​ പ്രചാരണം നടത്തിയാലും തൃശൂരിൽ ബി.​ജെ.പി​ ജയിക്കില്ല -ടി.എൻ. പ്രതാപൻ എം.പി

text_fields
bookmark_border
ആരുവന്ന്​ പ്രചാരണം നടത്തിയാലും തൃശൂരിൽ ബി.​ജെ.പി​ ജയിക്കില്ല -ടി.എൻ. പ്രതാപൻ എം.പി
cancel

മസ്കത്ത്​: മോദിയടക്കം ആരുവന്ന്​ പ്രചാരണം നടത്തിയാലും തൃശൂരിൽ ബി.​ജെ.പിക്ക്​ ജയിക്കാനാവില്ലെന്ന്​ ടി.എൻ. പ്രതാപൻ എം.പി. മസ്കത്തിൽ പ്രവാസികൂട്ടായ്മയുടെ പരിപാടിക്കെത്തിയ അ​ദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. തൃശൂരിൽ ആരാണ്​ സ്​ഥാനാർഥി എന്നുള്ളത്​ പാർട്ടി തീരുമാനിക്കും. ആരുവന്നാലും അവരെ വിജയിപ്പിക്കാൻ മുന്നിലുണ്ടാകും. എനിക്ക്​ വേണ്ടി പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകൾ മാറ്റാൻ ഞാൻ നി​ർദ്ദേശം നൽകിയിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന്​ ശേഷം മതി ഇത്തരം ചുവരെഴുത്തുകൾ എന്ന പാർട്ടി നിലപാടിന്‍റൊപ്പമാണ്​ ഞാൻ.

നിലവിൽ ദേശീയതലത്തിൽതന്നെ ശ്രദ്ധയുള്ള മണ്ഡലമായി തൃശൂർ മാറിയിട്ടുണ്ട്​. 2019ന്​ ശേഷം മൂന്നുപ്രാവശ്യമാണ്​ മോദി തൃശൂരിൽ എത്തിയത്​. ഇനിയും വരണം എന്നുതന്നെയാണ്​ അഭിപ്രായം. ഇതിലൂടെ തൃശൂരിന്​ കൂടുതൽ ശ്രദ്ധ കിട്ടും. അതുതന്നെയാണ്​ എന്‍റെയും ആഗ്രഹം. എം.പി എന്നനിലയിൽ മികച്ച രീതിയിൽതന്നെയാണ്​ മണ്ഡലത്തിൽ പ്രവർത്തിച്ചിട്ടുള്ളത്​. ഏതെങ്കിലെയും മതത്തിന്‍റെയോ രാഷ്ട്രീയ പാർട്ടികളുടെയോ വക്​താവാകാതെ എല്ലാ വിഭാഗങ്ങളുടയും ആളായിതന്നെയാണ്​ നിലകൊണ്ടത്​​. തൃ​ശൂരിൽ കഴിഞ്ഞ വർഷമായിരുന്നു ഏറ്റവും കൂടുതൽ ശക്​തമായ മത്സരം നടന്നത്​. ഇത്തരം ടൈറ്റ്​ മത്സരങ്ങൾ എപ്പോഴും ആവേശവും പ്രവർത്തനത്തിന്​ കുടുതൽ ഊർജ്ജവും നൽകും.

ഫെബ്രുവരി നാലിന്​ കോൺഗ്രസ് പ്രസിഡന്റും പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ​ തൃശൂരിൽ പാർട്ടി പരിപാടിക്കായി എത്തും. ഒരുലക്ഷത്തിലധികം കോൺഗ്രസിന്‍റെ നേതാക്കൾ പ​ങ്കെുക്കുന്ന പരിപാടിയാണ്​ ആസൂത്രണം ചെയ്തിരിക്കുന്നത്​​. കേരളത്തിലുടനീളമുള്ള ബൂത്ത്​ പ്രസിഡന്‍റു, വൈസ്​ പ്രസിഡന്‍റുമാർ,​​ കോർഡിനേറ്റർമാർ തുടങ്ങിയവവരാണ്​ സംബന്ധിക്കുക​.

കേന്ദ്ര അവഗണനക്കെതിരെ സംയുക്​ത സമരമെന്ന മുഖ്യമന്ത്രിയുടെ നീക്കത്തിന്‍റെ രാഷ്ട്രീയം ഞങ്ങൾക്ക്​ മനസിലാകുന്നുണ്ട്​. കേരളത്തിന്‍റെ വിഷയത്തിൽ യു.ഡി.എഫിന്‍റെ എം.പിമാർ വിവിധങ്ങളായ സമയങ്ങളിൽ ശബ്​ദമുയർത്തുകയും നി​വേദനം നൽകുകയും ചെയ്തതാണ്​​. എൽ.ഡി.എഫിന്‍റെ എം.പിമാരെ ഉൾപ്പെടുത്തി സംയുക്​തമായി പലതവണ സമരങ്ങളും നടത്തിയയിട്ടുണ്ട്​​. കേരളമെന്നപൊതുവികാരം ഉയർത്തി പിടിച്ച്​ ഇനിയും മുന്നോട്ടും പോകും. സുരേഷ്​ഗോപി അടുത്ത സൃഹൃത്തുക്കളിൽ ഒരാളാണെന്നും അദ്ദേഹം 80 ശതമാനം സിനിമ നടനും 20 ശതമാനം സാമൂഹിക പ്രവർത്തകനമാണെന്ന ബി.ജെ.പി നേതാവ്​ എം.ടി രമേശിന്‍റെ അഭിപ്രായ​ത്തോടൊപ്പമാണ്​ ഞാനെന്നും ടി.എൻ പ്രതാപൻ എം.പി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiThrissur NewsTN Prathapan MPBJP
News Summary - Regardless of Campaign Efforts, BJP Unlikely to Win in Thrissur - T.N. Prathapan M.P
Next Story