ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ 12.9 ശതമാനം ഉയർന്നു
text_fieldsമസ്കത്ത്: രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനിൽ വർധന. ഒക്ടോബർ അവസാനം വരെ 47,220 സ്ഥാപനങ്ങളാണ് ചെറുകിട-ഇടത്തരം വ്യവസായ വികസന പൊതു അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ അവസാനം വരെയുള്ള കണക്കുകൾ താരതമ്യപ്പെടുത്തുേമ്പാൾ 12.9 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ടിൽ പറയുന്നു. മസ്കത്ത് ഗവർണറേറ്റിലാണ് കൂടുതൽ രജിസ്ട്രേഷനും നടന്നിരിക്കുന്നത്, 33.48 ശതമാനം.
വടക്കൻ ബാത്തിന, ദാഖിലിയ, ദോഫാർ ഗവർണറേറ്റുകളാണ് തൊട്ടുപിന്നിൽ. മസ്കത്തിൽ ഒക്ടോബർ അവസാനംവരെ 15,810 സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്തത്. വടക്കൻ ബാത്തിനയിൽ 7456ഉം ദാഖിലിയയിൽ 5965ഉം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. മുസന്ദമിലാണ് ഏറ്റവും കുറവ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടത്, 182 എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.