Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകത്തുന്ന ചൂടിന്​...

കത്തുന്ന ചൂടിന്​ ആശ്വാസം; വിവിധ പ്രദേശങ്ങളിൽ മഴ

text_fields
bookmark_border
rain
cancel
camera_alt

മു​ദൈ​ബി​യി​ൽ ആ​ലി​പ്പ​ഴം വ​ർ​ഷി​ച്ച​പ്പോ​ൾ, ഇ​ബ്രി​യി​ൽ നി​റ​ഞ്ഞൊ​ഴു​കു​ന്ന വാ​ദി

മ​സ്ക​ത്ത്​: ക​ത്തു​ന്ന ചൂ​ടി​ന്​ ആ​ശ്വാ​സ​മേ​കി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു. ക​ന​ത്ത കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു മ​ഴ കോ​രി​ച്ചൊ​രി​ഞ്ഞ​ത്. അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ​നി​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ക​യും പ​ല​യി​ട​ത്തും ആ​ലി​പ്പ​ഴ​വും വ​ർ​ഷി​ച്ചു. ഉ​​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ ​നേ​രീ​യ തോ​തി​ൽ വെ​ള്ളം ക​യ​റി. അ​ൽ​ഹം​റ, നി​സ്​​വ, ഇ​ബ്രി, മു​ദൈ​ബി ദോ​ഫാ​റി​ലെ ജ​ബ​ൽ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ​ക്കു​ത​ന്നെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ൽ മ​ഴ ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ ശേ​ഷ​മാ​ണ്​ ശ​ക്തി​യാ​ർ​ജി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. മ​ഴ കി​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ മാ​റ്റം​വ​ന്നി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച​വ​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ൽ കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. ദാ​ഹി​റ, ദാ​ഖി​ലി​യ, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി​രി​ക്കും മ​ഴ ല​ഭി​ക്കു​ക. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കും.

ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ 10 മു​ത​ൽ 30 മി​ല്ലി​മീ​റ്റ​ർ വ​രെ ല​ഭി​ച്ചേ​​ക്കും. മ​ണി​ക്കൂ​റി​ൽ 27 മു​ത​ൽ 55 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​യി​രി​ക്കും കാ​റ്റ്​ വീ​ശു​ക. അ​റ​ബി​ക്ക​ട​ലി​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ടു​ മു​ത​ൽ നാ​ലു മീ​റ്റ​ർ വ​​രെ തി​ര​മാ​ല​ക​ൾ ഉ​യ​രും. ഒ​മാ​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്​ 1.5 മു​ത​ൽ ര​ണ്ട്​ മീ​റ്റ​ർ വ​രെ ആ​യി​രി​ക്കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ 10 മു​ത​ൽ 20 മി.​മീ​റ്റ​ർ വ​രെ മ​ഴ പെ​യ്യു​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. 27-37 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​യി​രി​ക്കും കാ​റ്റ്​ വീ​ശു​ക.

അ​റ​ബി​ക്ക​ട​ലി​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കും. വേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നും ക​ട​ലി​ൽ പോ​കു​ന്ന​തി​നു​ മു​മ്പ്​ കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ബ്രി​യി​ൽ​നി​ന്നു​ള്ള മ​ഴ​ക്കാ​ഴ്ച, നി​സ്​​വ​യി​ൽ​നി​ന്നു​ള്ള മ​ഴ​ക്കാ​ഴ്ച

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rainscorching heat
News Summary - relief from the scorching heat; Rain in different areas
Next Story