കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിമുഖത, നടപടി ശക്തമാക്കും –സുപ്രീം കമ്മിറ്റി
text_fieldsമസ്കത്ത്: ഒമാൻ േകാവിഡ് പ്രതിസന്ധിയിൽനിന്ന് മുക്തിനേടുകയും രാജ്യം സുസ്ഥിരതയിലേക്ക് നീങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും ചില വ്യക്തികൾ അധികൃതർ നൽകുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് സുപ്രീംകമ്മിറ്റി വിലയിരുത്തി. ചില വ്യക്തികൾ ആളുകൾ ഒത്തുകൂടുന്ന വിവാഹസൽക്കാരം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. വിവിധ സ്ഥലങ്ങളിൽ നിയമ ലംഘനങ്ങൾ നടക്കുന്നുണ്ട്. മസ്ജിദുകളിലെ പൊതുചടങ്ങുകൾ, കല്യാണഹാളുകൾ, പൊതു ഒത്തുചേരൽ എന്നിവിടങ്ങളിൽ രണ്ടുഡോസ് വാക്സിൻ എടുക്കാത്തവർക്കും പ്രവേശനം അനുവദിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം ചടങ്ങുകളിൽ ശരിയായ രീതിയിൽ മാക്സ് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരും ഉണ്ട്.
സമൂഹത്തെ രക്ഷിക്കുന്നതിെൻറ ഭാഗമായി രോഗംപടരുന്നത് തടയാൻ ചില സുരക്ഷ നടപടികൾ എടുക്കേണ്ടിവരുമെന്നും ചില പ്രവർത്തനങ്ങൾ നിർത്തേണ്ടിവരുമെന്നും സുപ്രീംകമ്മിറ്റി വിലയിരുത്തി. ഇത്തരം സാഹചര്യങ്ങളിൽ മുൻകരുതലിെൻറ ഭാഗമായി നടപ്പാക്കിയ എല്ലാ നിയന്ത്രണങ്ങളും വീണ്ടും പുനഃസ്ഥാപിക്കുന്ന വിഷയവും പരിഗണിക്കപ്പെടുമെന്നും സുപ്രീംകമ്മിറ്റി അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ചില വിഭാഗത്തിൽപെട്ടവർക്ക് മൂന്നാം ഡോസ് വാക്സിൻ നൽകുന്ന കാര്യവും അധികൃതർ പരിഗണിച്ചിട്ടുണ്ട്. ഒമാൻ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽബുസൈദിയുടെയുടെ അധ്യക്ഷതയിൽ നടന്ന സുപ്രീംകമ്മിറ്റി യോഗം കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ വിലയിരുത്തി. പ്രാദേശിക, മേഖല, ആഗോളതലത്തിലുള്ള കോവിഡ് സംബന്ധമായ റിപ്പോർട്ടുകളും പഠന വിഷയമാക്കി. കോവിഡിെൻറ പുതിയ വകഭേദം ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്നതിെൻറ സൂചനകളും യോഗം വിലയിരുത്തി.
അഞ്ചു മുതൽ 11വരെയുള്ള ക്ലാസുകൾ തുറക്കാം
നവംബർ ഒന്നു മുതൽ 5- 11വരെ ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും സ്കൂളുകൾ ഒാഫ്ലൈൻ ക്ലാസുകൾ നടത്താൻ സുപ്രീംകമ്മിറ്റി അനുവാദം നൽകി. എന്നാൽ, മാസ്ക് ധരിക്കുന്നതടക്കമുള്ള സുരക്ഷ മുൻകരുതലുകളും പൂർണമയി പാലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതുസംബന്ധമായ പരിശോധന തുടരുമെന്നും അറിയിപ്പിലുണ്ട്. സുരക്ഷമാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് പരമ്പരാഗത ചന്തകൾ അടക്കമുള്ള ജനപ്രിയ മാർക്കറ്റുകൾ പുനരാരംഭിക്കാനും കമ്മിറ്റി അനുവാദം നൽകി. ലേലച്ചന്തകൾ, തുറന്നപ്രദേശത്ത് പ്രവർത്തിക്കുന്ന പെരുന്നാൾ ചന്തകൾ അടക്കമുള്ള ഹപ്ത മാർക്കറ്റുകൾ എന്നിവയും അനുവാദം നൽകപ്പെട്ടവയിൽ ഉൾപ്പെടുന്നു.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വൈറസിെൻറ പുതിയ വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ സുരക്ഷ മുൻകരുതലുകൾ ശക്തമാക്കുമെന്ന് ഒമാൻ ആരോഗ്യമന്ത്രിയും വ്യക്തമാക്കി. എന്തൊക്കെ മുൻകരുതലുകളാണ് നടപ്പാക്കുകയെന്ന് വ്യക്തമാക്കിയിട്ടിെല്ലങ്കിലും നിലവിലെ നിയമങ്ങൾ ശക്തമാക്കുമെന്ന് ഉറപ്പാണ്. പൊതു ജനങ്ങൾ ഒത്തുചേരുന്ന േമഖലകളിലാണ് ഇവ നടപ്പാക്കുക. നിലവിൽ ഒമാനിൽ രോഗികളുടെ എണ്ണം രണ്ടക്കത്തിലെത്തിയതോടെ സുരക്ഷ മാനദണ്ഡങ്ങൾ പലരും കാറ്റിൽ പറത്തുന്നുണ്ട്. പൊതുസ്ഥലങ്ങളിലും മറ്റും മാസ്ക് ധരിക്കാത്തവരും പ്രത്യക്ഷെപ്പടാൻ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.