ഒമാനിൽനിന്ന് വിദേശികൾ അയക്കുന്ന പണത്തിെൻറ തോത് കുറഞ്ഞു
text_fieldsമസ്കത്ത്: വിദേശതൊഴിലാളികൾ ഒമാനിൽനിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിെൻറ തോത് കുറഞ്ഞതായി സെൻട്രൽ ബാങ്കിെൻറ വാർഷിക റിപ്പോർട്ട്. 3.51 ശതകോടി റിയാലാണ് കഴിഞ്ഞവർഷം വിദേശ തൊഴിലാളികൾ അയച്ചത്. 2018ൽ ഇത് 3.83 ശതകോടി റിയാൽ ആയിരുന്നു. 8.3 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. കഴിഞ്ഞവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണ് ഇതെന്നും സെൻട്രൽ ബാങ്ക് കണക്കുകൾ പറയുന്നു.
എണ്ണവിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക നിയന്ത്രണങ്ങൾക്കൊപ്പം കഴിഞ്ഞ കുറെ വർഷങ്ങളായി ഒമാനിൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ കുറവുമാണ് പുറത്തേക്കുള്ള പണമൊഴുക്ക് കുറയാൻ വഴിയൊരുക്കിയതെന്ന് റിപ്പോർട്ട് പറയുന്നു. വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്ന പ്രക്രിയ ഉൗർജിതമായി നടന്നുവരുകയാണ്.
2015 മുതൽ ഒമാനിൽനിന്ന് വിദേശത്തേക്ക് അയക്കുന്ന പണത്തിെൻറ തോത് കുറഞ്ഞുവരുകയാണെന്ന് കണക്കുകൾ പറയുന്നു. 2015ൽ വിദേശികൾ അയച്ചത് 4.22 ശതകോടി റിയാലാണ്. എണ്ണവിലയിടിവിൽ കുത്തനെയുണ്ടായ കുറവിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികളാൽ 2016 മുതൽ ഒമാനിലെ പല കമ്പനികളും പ്രവർത്തനവ്യാപ്തി കുറക്കാനും വിദേശതൊഴിലാളികളുടെ എണ്ണം കുറക്കാനും ആരംഭിക്കുകയും ചെയ്തു.
ഇത് വിദേശികളുടെ തൊഴിൽ നഷ്ടപ്പെടാനും വരുമാനത്തെ ബാധിക്കാനും കാരണമായി. എണ്ണവിലയിടിവിനൊപ്പം കോവിഡിെൻറ കൂടി പശ്ചാത്തലത്തിൽ ഇൗ വർഷവും മറ്റു ഗൾഫ് രാജ്യങ്ങളെപോലെ ഒമാനിൽനിന്നും വിദേശത്തേക്കുള്ള പണമൊഴുക്ക് കുറയാനാണ് സാധ്യത. തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് വർഷത്തിലെ ആദ്യ ഏഴുമാസത്തിനുള്ളിൽ 1.70 ലക്ഷം വിദേശ തൊഴിലാളികൾ ഒമാനിൽനിന്ന് മടങ്ങിപ്പോയിട്ടുണ്ട്. ഇതോടൊപ്പം, നിരവധി പേരുടെ വേതനം വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്. 2019 അവസാനം 1.71 ദശലക്ഷമായിരുന്ന വിദേശ തൊഴിലാളികളുടെ എണ്ണം ഇക്കഴിഞ്ഞ ജൂലൈ അവസാനമാകുേമ്പാഴേക്കും 1.54 ദശലക്ഷമായി കുറഞ്ഞതായാണ് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.