പുനരുപയോഗ ഊർജ, മേഖല :480 ദശലക്ഷം റിയാലിന്‍റെ നിക്ഷേപത്തിന് പദ്ധതി ഒരുങ്ങുന്നു
text_fieldsമസ്കത്ത്: ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യുർമെന്റ് കമ്പനി 480 ദശലക്ഷം റിയാലിന്‍റെ നിക്ഷേപം ആകർഷിക്കാൻ പദ്ധതിയിടുന്നു. പുനരുപയോഗ ഊർജത്തിലും ജലത്തിലും നിരവധി പദ്ധതികൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് നിക്ഷേപത്തിന് വഴിതുറന്നിട്ടിരിക്കുന്നത്. ദാഖിലിയ ഗവർണറേറ്റിൽ1000 മെഗാവാട്ട് ശേഷിയുള്ള സൗരോർജം ഉപയോഗിച്ച് രണ്ട് പവർ പ്ലാന്റുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനി സി.ഇ.ഒ എൻജിനീയർ യാക്കൂബ് ബിൻ സെയ്ഫ് അൽ കിയുമി പറഞ്ഞു.
600 ദശലക്ഷം ഡോളർ മുതൽമുടക്കിൽ ചെലവ് വരുന്ന പദ്ധതി ഈ വർഷം അവസാനത്തിന് മുമ്പ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജലാൻ ബാനി ബു അലി വിലായത്തിലും അൽ വുസ്ത ഗവർണറേറ്റിലെ ദുകം വിലായത്തിലും സ്ഥാപിക്കുന്ന കാറ്റിൽനിന്നുള്ള ഊർജ പദ്ധതികളിൽ കമ്പനി 300 ദശലക്ഷം ഡോളർ നിക്ഷേപിക്കും.
ഏകദേശം 350 മില്യൺ ഡോളർ മുതൽമുടക്കിൽ മസ്‌കത്തിലും ബാർക്കയിലും രണ്ട് ജലശുദ്ധീകരണ പ്ലാന്റുകൾ നിർമിക്കാൻ കമ്പനി സ്വകാര്യ മേഖലയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.