ഒമാനിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 4,186 തീപിടിത്തങ്ങൾ
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷം ഒമാനിൽ റിപ്പോർട്ട് ചെയ്തത് 4,186 തീപിടിത്തങ്ങൾ. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഏറ്റവും കൂടുതൽ തീപിടിത്തങ്ങൾ നടന്നത് പാർപ്പിട സ്ഥാപനങ്ങളിലാണ്. 1,345 അപകടങ്ങളാണ് ഇവിടെ നടന്നത്. ഗതാഗതംവഴി 930 തീപിടിത്തങ്ങളുമുണ്ടായി. കാർഷിക സ്ഥാപനങ്ങളിലെ തീപിടിത്തം 408 ആണ്. 302 അപകടങ്ങൾ കമ്പനികളിലും വാണിജ്യസ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്യുകയുണ്ടായി. മാലിന്യങ്ങളിൽനിന്ന് തീപിടിച്ചതുമായി ബന്ധപ്പെട്ട് 839 അപകടങ്ങളാണ് രേഖപ്പെടുത്തിയത്. 234 അപകടങ്ങൾ ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ലൈനുകൾ, തൂണുകൾ എന്നിവയിൽനിന്നും സംഭവിച്ചു. സർക്കാർ സ്ഥാപനങ്ങൾ 50, ആരാധനാലയങ്ങൾ-എട്ട്, വ്യവസായ സ്ഥാപനങ്ങൾ 41 എന്നിങ്ങനെ തീപിടിത്തങ്ങളുമുണ്ടായതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ തീപിടിത്തങ്ങൾ നടന്നത് മസ്കത്ത് ഗവർണറേറ്റിലാണ്. 1,307 സംഭവങ്ങളാണ് ഇതുമായി ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. വടക്കൻ ബാത്തിന 949, ദാഖിലിയ 435, തെക്കൻ ബാത്തിന 367, ദോഫാർ 349, തെക്കൻ ശർഖിയ 235, ദാഹിറ 180, വടക്കൻ ശർഖിയ 177, ബുറൈമി 109, മുസന്ദം 40, അൽ വുസ്ത 38 എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിലെ കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.