റിപ്പബ്ലിക് ദിനാഘോഷം; സ്നേഹവിരുന്നൊരുക്കി മസ്കത്ത് ഇന്ത്യൻ എംബസി
text_fieldsറിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മസ്കത്ത് ഇന്ത്യൻ എംബസിയിൽ നടന്ന സ്നേഹവിരുന്നിൽനിന്ന്
മസ്കത്ത്: ഇന്ത്യയുടെ76ാം, റിപ്പബ്ലിക്ക്ദിനാഘോഷത്തിന്റെ ഭാഗമായി സ്നേഹവിരുന്നൊരുക്കി മസ്കത്ത് ഇന്ത്യൻ എംബസി. അംബാസഡർമാർ, നയതന്ത്രജ്ഞർ, ഇന്ത്യൻ, ഒമാനി സമൂഹങ്ങളിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ 1,000-ത്തിലധികം അതിഥികൾ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായി പരിപാടി.
ഇന്ത്യൻ സ്ഥാനപതി അമിത്നാരങിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് അൽ യൂസഫ് , ഇന്ത്യൻ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ എന്നിവർ മുഖ്യാതിഥികളായി.
സുൽത്താന്റെ ഇന്ത്യ സന്ദർശനം, ഒമാന്റെ ജി20പങ്കാളിത്തം, വ്യാപാരം, പ്രതിരോധം, സാംസ്കാരിക വിനിമയങ്ങൾ എന്നിവയിലെ സഹകരണം വികസിപ്പിക്കൽ തുടങ്ങിയ നാഴികക്കല്ലുകളെ ചടങ്ങിൽ സംസാരിച്ച അംബാസഡർ അമിത് നാരങ് സൂചിപ്പിച്ചു.
ഇന്ത്യൻ, ഒമാനി പാരമ്പര്യങ്ങൾ ഒത്തുചേർന്ന സംഗീത പ്രകടനമായ ‘സുർ സന്ധൂക്’ പരിപാടിയും ചടങ്ങിന് മാറ്റുകൂട്ടി.
ചെണ്ടമേളം, ഒമാനി കലാകാരന്റെ വയലിൻ പ്രകടനവും സുന്ദരമുഹൂർത്തങ്ങളാണ് സമ്മാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.