മൂവർണ്ണ ശോഭയിൽ ഒമാനിൽ റിപ്പബ്ലിക് ദിനാഘോഷം
text_fieldsമസ്കത്ത്: ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനം വർണാഭമായ ചടങ്ങുകളോടെ ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹം ആഘോഷിച്ചു. മസ്കത്ത് ഇന്ത്യൻ എംബസി, ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ, സാമൂഹിക സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് നടന്നത്.
ഇന്ത്യൻ എംബസിയിൽ നടന്ന ആഘോഷ പരിപാടിയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം അംബാസഡർ അമിത് നാരങ് ദേശീയ പതാക ഉയർത്തി. ദേശീയഗാനാലാപനത്തിനു ശേഷം അംബാസഡർ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. എംബസി ഉദ്യോഗസ്ഥർ, മാധ്യമ പ്രതിനിധികൾ, ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ മബേലയിലെ വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
വൈകീട്ട് പ്രമുഖർക്കായി അംബാസഡർ സ്നേഹവിരുന്നും ഒരുക്കി. ഒമാൻ തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബിൻ അലി ബാവോയ്ൻ മുഖ്യാതിഥിയായി. വിദേശകാര്യ മന്ത്രാലയം നയതന്ത്രകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ ഈസ അൽ ഹാർത്തി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജി, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ (ഒ.സി.സി.ഐ) ഫൈസൽ ബിൻ അബ്ദുല്ല ബിൻ സഈദ് അൽ റവാസ്, മജ്ലിസ് ദവ്ല, മജ്ലിസ് ശൂറ അംഗങ്ങൾ, മറ്റു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, മസ്കത്തിലെ മറ്റു രാജ്യങ്ങളുടെ അംബാസഡർമാർ, ഒമാനിലെയും ഇന്ത്യൻ സമൂഹത്തിലെയും വിശിഷ്ട അംഗങ്ങൾ എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.
ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ഒമാൻ അതിഥിയായി പങ്കെടുക്കുന്നതിന്റെ ഭാഗമായുള്ള ‘ഇന്ത്യ-ഒമാൻ: ഒരുമിച്ച് ജി20’ എന്ന ലോഗോ അംബാസഡറും മുഖ്യാതിഥിയും പ്രകാശനം ചെയ്തു.
രാജ്യത്തിന്റെ വലുപ്പം, വ്യാപ്തി, വൈവിധ്യം, അഭൂതപൂർവമായ സാമ്പത്തിക വളർച്ച, ഇന്ത്യ സാക്ഷ്യംവഹിക്കുന്ന ചരിത്രപരമായ ഡിജിറ്റൽ വിപ്ലവം എന്നിവയെ കുറിച്ച് ചടങ്ങിൽ സംസാരിച്ച അംബാസഡർ പറഞ്ഞു. സുൽത്താൻ ഹൈതം ബിൻ താരിഖിന് ഊഷ്മളമായ ആശംസകൾ നേർന്ന അംബാസഡർ, ‘ഒമാൻ വിഷൻ 2040’ യാഥാർഥ്യമാക്കുന്നതിൽ ഇന്ത്യ മികച്ച പങ്കാളിയായിരിക്കുമെന്നും പറഞ്ഞു.
സലാലയിൽനിന്നുള്ള കലാകാരൻമാരുടെ ഇന്ത്യൻ ക്ലാസിക്കൽ നൃത്തം, ഇന്ത്യൻ സ്കൂൾ ഗൂബ്രയിലെ വിദ്യാർഥികളുടെ സംഗീത പരിപാടിയും അരങ്ങേറി. ഇൻഡോറിൽ നടന്ന പ്രവാസ് ഭാരതീയ ദിവസിൽ ഒമാനിൽനിന്ന് പങ്കെടുത്തവരെ ആദരിക്കുകയും ചെയ്തു.
മസ്കത്ത്: ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനം വർണാഭമായ ചടങ്ങുകളോടെ ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹം ആഘോഷിച്ചു. മസ്കത്ത് ഇന്ത്യൻ എംബസി, ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ, സാമൂഹിക സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് നടന്നത്.
ഇന്ത്യൻ എംബസിയിൽ നടന്ന ആഘോഷ പരിപാടിയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം അംബാസഡർ അമിത് നാരങ് ദേശീയ പതാക ഉയർത്തി. ദേശീയഗാനാലാപനത്തിനു ശേഷം അംബാസഡർ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. എംബസി ഉദ്യോഗസ്ഥർ, മാധ്യമ പ്രതിനിധികൾ, ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ മബേലയിലെ വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
വൈകീട്ട് പ്രമുഖർക്കായി അംബാസഡർ സ്നേഹവിരുന്നും ഒരുക്കി. ഒമാൻ തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബിൻ അലി ബാവോയ്ൻ മുഖ്യാതിഥിയായി. വിദേശകാര്യ മന്ത്രാലയം നയതന്ത്രകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ ഈസ അൽ ഹാർത്തി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജി, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ (ഒ.സി.സി.ഐ) ഫൈസൽ ബിൻ അബ്ദുല്ല ബിൻ സഈദ് അൽ റവാസ്, മജ്ലിസ് ദവ്ല, മജ്ലിസ് ശൂറ അംഗങ്ങൾ, മറ്റു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, മസ്കത്തിലെ മറ്റു രാജ്യങ്ങളുടെ അംബാസഡർമാർ, ഒമാനിലെയും ഇന്ത്യൻ സമൂഹത്തിലെയും വിശിഷ്ട അംഗങ്ങൾ എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.
ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ഒമാൻ അതിഥിയായി പങ്കെടുക്കുന്നതിന്റെ ഭാഗമായുള്ള ‘ഇന്ത്യ-ഒമാൻ: ഒരുമിച്ച് ജി20’ എന്ന ലോഗോ അംബാസഡറും മുഖ്യാതിഥിയും പ്രകാശനം ചെയ്തു.
രാജ്യത്തിന്റെ വലുപ്പം, വ്യാപ്തി, വൈവിധ്യം, അഭൂതപൂർവമായ സാമ്പത്തിക വളർച്ച, ഇന്ത്യ സാക്ഷ്യംവഹിക്കുന്ന ചരിത്രപരമായ ഡിജിറ്റൽ വിപ്ലവം എന്നിവയെ കുറിച്ച് ചടങ്ങിൽ സംസാരിച്ച അംബാസഡർ പറഞ്ഞു. സുൽത്താൻ ഹൈതം ബിൻ താരിഖിന് ഊഷ്മളമായ ആശംസകൾ നേർന്ന അംബാസഡർ, ‘ഒമാൻ വിഷൻ 2040’ യാഥാർഥ്യമാക്കുന്നതിൽ ഇന്ത്യ മികച്ച പങ്കാളിയായിരിക്കുമെന്നും പറഞ്ഞു.
സലാലയിൽനിന്നുള്ള കലാകാരൻമാരുടെ ഇന്ത്യൻ ക്ലാസിക്കൽ നൃത്തം, ഇന്ത്യൻ സ്കൂൾ ഗൂബ്രയിലെ വിദ്യാർഥികളുടെ സംഗീത പരിപാടിയും അരങ്ങേറി. ഇൻഡോറിൽ നടന്ന പ്രവാസ് ഭാരതീയ ദിവസിൽ ഒമാനിൽനിന്ന് പങ്കെടുത്തവരെ ആദരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.