അടിയന്തര പ്ലാസ്മ ദാനത്തിന് ആരോഗ്യ വകുപ്പിെൻറ അഭ്യർഥന
text_fieldsമസ്കത്ത്: കോവിഡ് ഭേദമായവർ രോഗബാധിതരുടെ ചികിൽസക്കായി പ്ലാസ്മ ദാനത്തിന് തയാറാകണമെന്ന് ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡിപ്പാർട്മെൻറ് ഒാഫ് ബ്ലഡ് ബാങ്ക് സർവിസസ് അഭ്യർഥിച്ചു. പ്ലാസ്മ ദാതാക്കളുടെ എണ്ണത്തിൽ കുറവുണ്ടായതിെൻറ അടിസ്ഥാനത്തിലാണ് ബ്ലഡ് ബാങ്ക് സർവിസസിെൻറ അഭ്യർഥന. ആഗസ്റ്റിൽ 221 പേരിൽ നിന്ന് 506 യൂനിറ്റ് പ്ലാസ്മയാണ് ശേഖരിച്ചത്. 911 പേർ മാത്രമാണ് ഇതുവരെ പ്ലാസ്മ ദാനത്തിന് തയാറായിട്ടുള്ളൂ. മൊത്തം 2011 യൂനിറ്റ് പ്ലാസ്മയാണ് ഇവരിൽ നിന്ന് ശേഖരിച്ചത്.
കോവിഡ് ബാധിതരിൽ കോൺവാലെസൻറ് പ്ലാസ്മ ചികിൽസ ഫലം ചെയ്യുന്നതായാണ് വിലയിരുത്തൽ. കോവിഡ് -19 രോഗമുക്തി നേടിയ വ്യക്തിയിൽ നിന്ന് ശേഖരിക്കുന്ന ആൻറിബോഡി അടങ്ങിയ പ്ലാസ്മ നിലവിൽ കോവിഡ് -19 ചികിത്സയിലുള്ളവർക്ക് നൽകുകയും അതുവഴി അവരുടെ പ്രതിരോധശേഷി വർധിക്കുകയും രോഗമുക്തമാകുകയും ചെയ്യുന്നതാണ് ചികിത്സാരീതി. രോഗമുക്തി നേടിയവരുടെ രക്തമാണ് ശേഖരിക്കുക. ഇതിൽ നിന്ന് പ്ലാസ്മ വേർതിരിച്ച് എടുക്കുകയാണ് ചെയ്യുക. ഒരാളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ മൂന്നുപേരുടെ ചികിത്സക്ക് ഉപയോഗിക്കാം.
പ്ലാസ്മ ചികിത്സ അടിയന്തരമായി നൽകേണ്ടവർ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്ന് അധികൃതർ അറിയിച്ചു. അതിനാൽ, പ്ലാസ്മദാനത്തിെൻറ പ്രാധാന്യത്തെക്കുറിച്ച സന്ദേശം കൂടുതൽ സ്വദേശികളിലും വിദേശികളിലും എത്തിക്കാനുള്ള ശ്രമത്തിലാണ് ഉള്ളത്. ടെലിഫോൺ വഴി രോഗം ഭേദമായവരെ ബന്ധപ്പെട്ടുവരുന്നുണ്ട്. എന്നാൽ, ചില വിദേശികൾക്ക് അറബിയും ഇംഗ്ലീഷും സംസാരിക്കാൻ അറിയാത്തത് പ്രയാസമുണ്ടാക്കുന്നുണ്ട്. പ്ലാസ്മദാനത്തെ കുറിച്ച് നിരവധി ആശങ്കൾ നിലനിൽക്കുന്നുണ്ട്. രക്തമോ അതിലടങ്ങിയിരിക്കുന്ന വസ്തുവോ ദാനം ചെയ്യുന്നത് സന്നദ്ധ പ്രവർത്തനത്തിന് പുറമെ മനുഷ്യത്വപരമായ പ്രവർത്തനം കൂടിയാണെന്നും ബ്ലഡ്ബാങ്ക് സർവിസ് അധികൃതർ അറിയിച്ചു.
നിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിെൻറ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചാണ് രക്തവും പ്ലാസ്മയും ശേഖരിക്കുന്നത്.സ്വാബ് പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച് ഭേദമായവർ ആകണം ദാതാക്കൾ. ലക്ഷണങ്ങളില്ലാതായിേട്ടാ അല്ലെങ്കിൽ ക്വാറൻറീൻ കാലാവധി കഴിഞ്ഞിട്ട് 14 ദിവസമോ അതിൽ കൂടുതലോ ആയിരിക്കുകയും വേണം. 18നും 60നുമിടയിൽ പ്രായമുള്ളവരും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരുമാകണം. രക്തജന്യ രോഗങ്ങൾ, മറ്റു ഗുരുതര രോഗങ്ങൾ തുടങ്ങിയവ ഉള്ളവർ ആയിരിക്കരുത്. നേരത്തേ രക്തം ദാനം ചെയ്യാത്തവരോ ഏറെ മുമ്പ് രക്തം ദാനം ചെയ്തവരോ ആണെങ്കിൽ പകർച്ചവ്യാധി രോഗങ്ങൾ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കാൻ പ്ലാസ്മദാനത്തിനും മുമ്പും ശേഷവും പരിശോധന നടത്തും. മുമ്പ് ഗർഭിണികളായിട്ടുള്ള സ്ത്രീകളുടെ പ്ലാസ്മയും ശേഖരിക്കില്ല.
രക്തത്തെ വേർതിരിക്കുന്ന ഉപകരണം ഉപയോഗിച്ചാണ് പ്ലാസ്മ ദാനം ചെയ്യുന്നത്. 40 മുതൽ 60 മിനിറ്റ് വരെ ഇതിന് സമയമെടുക്കും. ആഴ്ചയിൽ ഒരിക്കലോ മാസത്തിൽ മൂന്ന് തവണയോ പ്ലാസ്മ ദാനം ചെയ്യാവുന്നതാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾക്കും അപ്പോയിൻമെൻറുകൾ എടുക്കുന്നതിനും 94555648 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം. ടെലിഫോൺ അേന്വഷണങ്ങൾക്ക് 24591255 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.