റസിഡൻസ് കാർഡ് കാലാവധി ഇനി മൂന്നുവർഷം
text_fieldsമസ്കത്ത്: രാജ്യത്തെ വിദേശികളായ താമസക്കാരുടെ റസിഡൻസ് കാർഡിെൻറ കാലാവധി മൂന്നു വർഷമായി നീട്ടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സിവിൽ സ്റ്റാറ്റസ് നിയമത്തിൽ ഭേദഗതി വരുത്തിയ തീരുമാനം ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് ലഫ്റ്റനൻറ് ജനറൽ ഹസൻ ബിൻ മുഹ്സിൻ അൽ ഷാരീഖിയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. കാർഡ് എടുക്കാൻ വ്യക്തികൾ നേരിട്ട് ഹാജരാകണം. വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ ഇതിൽ ഇളവുകൾ അനുവദിച്ചേക്കും. നിലവിൽ രണ്ടു വർഷമാണ് റസിഡൻസ് കാർഡിെൻറ കാലാവധി. മുപ്പത് ദിവസത്തിനുള്ളിൽ നൽകുന്ന രീതിയിലാണ് നിയമം ഭേദഗതി ചെയ്തത്. പുതിയ റസിഡൻസ് കാർഡ് എടുക്കാൻ മൂന്നുവർഷത്തേക്ക് 15 റിയാലാണ് ഇൗടാക്കുക. പുതുതായി കാർഡ് എടുക്കാനും ഇൗ തുക നൽകണം. കേടായതോ നഷ്ടപ്പെട്ടതോ ആയ കാർഡുകൾ മാറ്റിക്കിട്ടാൻ 20 റിയാലാണ് നൽകേണ്ടത്. കാർഡിെൻറ കാലാവധി അവസാനിക്കുന്നതിന് 30 ദിവസത്തിനുള്ളിൽ പുതുക്കണം.
പത്ത് വയസ്സിനു മുകളിലുള്ള സ്വദേശികൾക്ക് തിരിച്ചറിയൽ കാർഡും നിർബന്ധമാക്കിയിട്ടുണ്ട്. കലാവധി അഞ്ചു വർഷമായിരിക്കും.
ഇതിനായി അഞ്ച് റിയാലായിരിക്കും ഇവരിൽനിന്ന് ഇൗടാക്കുക. പുതുക്കുന്നതിനും ഇൗ തുക നൽകണം. നഷ്ടപ്പെട്ട കാർഡ് വീണ്ടെടുക്കാൻ സ്വദേശികളും വിദേശികളെപോലെ 20 റിയാൽ തന്നെയാണ് നൽേകണ്ടത്.
കുട്ടികൾക്ക് റസിഡൻസ് കാർഡ് നിർബന്ധം; പിഴ ചുമത്തും
മസ്കത്ത്: പത്തു വയസ്സിന് മുകളിലുള്ള വിദേശികളായ കുട്ടികൾക്ക് റസിഡൻസ് കാർഡ് നിർബന്ധമാണെന്നും ഇവ എടുക്കാത്ത പക്ഷം ഒാരോമാസവും അഞ്ച് റിയാൽ പിഴ ഇൗടാക്കുന്നതുമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. രാജ്യത്തിന് പുറത്തു നിന്നുള്ള പത്തു വയസ്സിന് മുകളിലുള്ളവർ സുൽത്താനേറ്റിൽ പ്രവശിച്ച് മുപ്പതു ദിവസത്തിനുള്ളിൽ റസിഡൻസ് കാർഡ് എടുത്തിരിക്കണമെന്നും ഭേദഗതി ചെയ്ത സിവിൽ സ്റ്റാറ്റസ് നിയമത്തിൽ പറയുന്നു.
നിക്ഷേപം നടത്താനാഗ്രഹിക്കുന്നവർക്ക് ഒമാൻ പുതിയ വിസ ആവിഷ്കരിച്ചു
മസ്കത്ത്: ഒമാനിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് പുതിയ 10 വർഷത്തെ വിസ ആവിഷ്കരിച്ചു. ബന്ധപ്പെട്ടവർ അധികൃതർ നൽകുന്ന സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിലായിരിക്കും ഇത് നൽകുക. നിക്ഷേപകരുടെ ഭാര്യക്കും കുട്ടികൾക്കും ഇതേ രീതിയിലുള്ള വിസ ലഭിക്കും. 10 വർഷത്തെ വിസകളുടെ രജിസ്ട്രേഷൻ നിരക്ക് 500 റിയാലാണ്. അഞ്ച് വർഷത്തേക്ക് 300 റിയാലുമാണ്. ഇത്തരം വിസ എടുത്തതിന് ശേഷം ഒമാനിലേക്ക് ഒരുവർഷത്തിനുള്ളിൽ യാത്ര നടത്തിയിരിക്കണം. ഇൗ രണ്ട് വിസകളും ഒാരോ മൂന്ന് വർഷത്തിനും പുതുക്കണം. 300 റിയാലായിരിക്കും ഇതിെൻറ ചാർജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.