ഹാറത്ത് അൽ ശുറഫ പുനരുദ്ധാരണം പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: ഒമാനിന്റെ ചരിത്രത്തെയും പ്രാചീനമായ സംസ്കാരത്തെയും അനുസ്മരിപ്പിക്കുന്ന അൽ ബുറൈമി വിലായത്തിലെ ഹാറത്ത് അൽ ശുറഫയുടെ പുനരുദ്ധാരണം സജീവമായി പുരോഗമിക്കുന്നു.
പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചരിത്രപരമായ കെട്ടിടങ്ങളും സമീപസ്ഥലങ്ങളും സംരക്ഷിക്കാൻ നാട്ടുകാരും സാമൂഹിക സംഘടനകളും ഉൾപ്പെടെയുള്ളവർ സന്നദ്ധരായി രംഗത്തെത്തിയത്. ഈന്തപ്പനത്തോട്ടങ്ങളാലും നാരങ്ങത്തോട്ടങ്ങളാലും ചുറ്റപ്പെട്ട സ്ഥലമാണിത്.
പഴയ വീടുകൾ, പള്ളി എന്നിവയടക്കം പല കെട്ടിടങ്ങളുമാണ് ഇപ്പോൾ പുനരുദ്ധരിക്കുന്നത്. പഴയകാലത്തെ വാസ്തുശിൽപ രീതി നിലനിർത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
വിനോദസഞ്ചാരികൾക്ക് ഒമാനി സംസ്കാരത്തെ അടുത്തറിയാനും ജീവിത രീതികൾ മനസ്സിലാക്കാനും പദ്ധതി ഉപകരിക്കുമെന്നാണ് വിലയിരുത്തുന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ എപ്പോൾ പൂർത്തിയാകുമെന്ന് വ്യക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.