ഒമാനിൽനിന്ന് അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് വൈകാൻ സാധ്യത
text_fieldsമസ്കത്ത്: ഒമാനിൽനിന്നുള്ള രാജ്യാന്തര വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് വൈകാൻ സാധ്യത. എന്നാൽ, പ്രത്യേക വിമാന സർവിസുകൾ തുടരും. ഒമാനിൽനിന്ന് സർവിസ് നടത്തുന്ന പ്രത്യേക വിമാനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റി സെപ്റ്റംബർ ഒന്നുമുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയിട്ടുണ്ട്. ഒമാനും വിവിധ രാജ്യങ്ങൾക്കുമിടയിലുള്ള അൺഷെഡ്യൂൾഡ്, പ്രത്യേക വിമാനങ്ങൾ ഇക്കാലയളവിൽ സർവിസ് നടത്തും. ഒമാെൻറ വ്യോമ മേഖലയിലൂടെ വിമാനങ്ങൾ സർവിസ് നടത്തുന്നുണ്ട്. മസ്കത്തിൽനിന്ന് ഖസബ് വിമാനത്താവളത്തിലേക്കും എണ്ണ ഖനന മേഖലകളിലേക്കും മാർഗനിർദേശങ്ങൾ പാലിച്ച് ആഭ്യന്തര സർവിസുകൾ നടക്കുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ ഒമാൻ എയറും ഒമാൻ വിമാനത്താവളങ്ങളും തയാറായതായി കഴിഞ്ഞ ദിവസം ഒമാൻ എയർ അറിയിച്ചിരുന്നു.
അതേസമയം, മസ്കത്ത് വിമാനത്താവളം സാധാരണ സർവിസുകൾക്കായി തുറക്കു േമ്പാൾ കോവിഡ് മുൻകരുതൽ നടപടികൾ ഉറപ്പിക്കാൻ സന്നദ്ധ പ്രവർത്തകരുടെ സഹായം തേടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഒമാനി സൊസൈറ്റി ഫോർ ഹ്യൂമൺ റിസോഴ്സ് മാനേജ്മെൻറിന് കീഴിലുള്ള താവൂൻ എന്ന വളൻറിയർ ഗ്രൂപ്പി െൻറ സഹായമാണ് ഇതിനായി തേടുക. 1179 പേർ വളൻറിയർമാരാകാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ അഭിമുഖമടക്കം നടപടികൾ നടന്നുവരുകയാണ്. വിദേശികൾക്കും വളൻറിയർമാരാകാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിമാനത്താവളം തുറക്കുന്നത് വരെ ഇവർക്ക് പരിശീലനം നൽകും. അറബി, ഇംഗ്ലീഷ് എന്നിവ സംസാരിക്കാൻ അറിയണം. കൂടുതൽ ഭാഷ സംസാരിക്കാൻ അറിയുന്നവർക്ക് മുൻഗണനയുണ്ടാകും. നല്ല രൂപഭാവങ്ങളും പെരുമാറ്റവുമായിരിക്കണം. പുരുഷന്മാർ ഒമാനി പരമ്പരാഗത വസ്ത്രമായ ഡിഷ്ഡാഷയായിരിക്കണം ധരിക്കേണ്ടത്. സ്ത്രീകൾക്ക് മാന്യമായ വസ്ത്രങ്ങൾ ധരിക്കാവുന്നതാണ്. ഇതോടൊപ്പം ഒമാൻ വിമാനത്താവളങ്ങളിൽ പി.സി.ആർ പരിശോധനാ സംവിധാനങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളും നടക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. കാര്‍ഗോ വിമാനങ്ങൾക്കും ഡി.ജി.സി.എ പ്രത്യേ വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.