റെറ്റിനോപ്പതി സ്ക്രീനിങ് ക്യാമ്പും ബോധവത്കരണ ശിൽപശാലയും
text_fieldsമസ്കത്ത്: ലോക പ്രമേഹ ദിനത്തോട് മുന്നോടിയായി മോഡൽ ലയൺസ് ക്ലബ് ഓഫ് ട്രാവൻകൂർ ഒമാൻ ഡിസ്ട്രിക്ട് 318 ബി, അൽഖുവൈർ ബദർ അൽസമാ പോളി ക്ലിനിക്കുമായി സഹകരിച്ച് 'നിങ്ങളുടെ ഡയബറ്റിക് റെറ്റിനോപ്പതിയിൽ ഒരു കണ്ണ് വേണം' എന്ന തലക്കെട്ടിൽ ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ് ക്യാമ്പും ബോധവത്കരണ ശിൽപശാലയും സംഘടിപ്പിച്ചു.
ക്യാമ്പിൽ പ്രമേഹരോഗികൾക്ക് സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന സൗകര്യം ഒരുക്കി. ജനങ്ങളിൽ പ്രമേഹസംബന്ധമായ നേത്രരോഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ അവസ്ഥയുമായി പോരാടുന്ന ആളുകളെ അനുബന്ധ കാഴ്ച പ്രശ്നങ്ങൾക്ക് ചികിത്സതേടാനുള്ള പ്രചോദനം നൽകാനും ലക്ഷ്യമിട്ടായിരുന്നു ക്യാമ്പും അവബോധന വർക് ഷോപ്പും സംഘടിപ്പിച്ചത്.
സീനിയർ നേത്രരോഗ വിദഗ്ധ ഡോ. പ്രീത മണിയാലത്തിന്റെ നേതൃത്വത്തിലാണ് സ്ക്രീനിങ് ക്യാമ്പും ശിൽപശാലയും നടന്നത്. പരിപാടി ക്ലബ് പ്രസിഡന്റ് എം.ജെ.എഫ്. ലയൺ ജയശങ്കർ ഉദ്ഘാടനം ചെയ്തു.
ഡോ. പ്രീത മണിയാലത്ത്, ആശുപത്രി മാനേജർ സണ്ണി ചാക്കോ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ക്ലബ് ട്രഷറർ ലയൺ അനീഷ് സി. വിജയ്, അഡ്മിനിസ്ട്രേറ്റർ എം.ജെ.എഫ് ലയൺ അനൂപ് സത്യൻ, ഡയറക്ടർ എം.ജെ.എഫ്. ലയൺ തോമസ്, ക്ലബ് അംഗങ്ങളും മറ്റ് ആശുപത്രി സ്റ്റാഫും ചടങ്ങിൽ പങ്കെടുത്തു. ക്ലബ് സെക്രട്ടറി ലയൺ ശശികുമാർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.