തിരികെയാത്ര മൂന്നു പതിറ്റാണ്ടിെൻറ പ്രവാസം; ത്വൽഹത്ത് ഇന്ന് മടങ്ങും
text_fieldsമസ്കത്ത്: മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന പ്രവാസജീവിതത്തിന് വിരാമമിട്ട് തല്‍ഹത്ത് എ.പി.എം വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങും. പ്രവാസം നല്കിയ അനുഗ്രങ്ങളും അവസരങ്ങളും നന്ദിയോടെ നെഞ്ചോടുചേർത്താണ് ഇദ്ദേഹത്തിെൻറ മടക്കം.
1991ല്‍ ഒമാനിലെത്തിയ ത്വൽഹത്തിന് ആദ്യവര്‍ഷം വാദികബീറിലുള്ള സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. പിന്നീടുള്ള മുഴുവൻ സമയവും ദാർസൈത്തിലുള്ള അല്‍ ഖൂഞ്ചിയില് അക്കൗണ്ടൻറായി ജോലി ചെയ്തുവരുകയായിരുന്നു.
ഇത്രയും കാലത്തെ ഒമാനിലെ ജോലിയും ജീവിതവും മറക്കാനാവാത്ത ഒരുപാട് ഓര്‍മകളാണ് സമ്മാനിച്ചതെന്ന് ത്വൽഹത്ത് പറയുന്നു. കമ്പനി നല്കിയ ജീവിതാനുഗ്രഹങ്ങള്‍ കൂടാതെ സാമൂഹിക-ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിച്ച് ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ സാധിച്ചത് അനുഗ്രമായി കാണുന്നുവെന്ന് ഇദ്ദേഹം പറയുന്നു. കെ.ഐ.എ ജനസേവന വിഭാഗം ചുമതലയും തലശ്ശേരി വെല്‍ഫെയര്‍ അസോസിയേഷൻ ട്രഷററുമൊക്കെയായി ചാരിറ്റി രംഗത്ത് സജീവമായിരുന്നു.
ഒമാനില്‍ ഒരിക്കൽ എത്തിപ്പെട്ടാല്‍ ഇവിടത്തെ ഭൂപ്രദേശവും ജനങ്ങളുംം മനസ്സില്‍നിന്ന് മായില്ല. സ്നേഹസമ്പന്നരായ സ്വദേശികളുമായുള്ള ഇടപെടലുകളിലൂടെയുള്ള അനുഭവങ്ങൾ എന്നും ഓർമയിൽ നിൽക്കും.
ഒരിക്കല്‍ അര്‍ധരാത്രി കുടുംബസമേതം ദൂരയാത്ര ചെയ്ത് മടങ്ങവെ വാഹനം കേടായി വഴിയിലകപ്പെട്ട് പരിഭ്രമിച്ചുനില്‍ക്കേ സഹായവുമായി വന്ന സ്വദേശി യുവാക്കളെ മറക്കാനാകില്ലെന്ന് ത്വൽഹത്ത് പറയുന്നു. വേഷത്തില്‍ ഫ്രീക്കന്മാരായ അവരെ കണ്ട് ഭാര്യയും കുട്ടികളും പേടിച്ചിരുന്നു. അസമയത്ത് അത്തരം വേഷത്തില്‍ വന്ന് സഹായസന്നദ്ധരാകുന്നവരില് ദുരുദ്ധേശ്യം സംശയിക്കുന്നത് സ്വാഭാവികമാണല്ലോ.
മണിക്കൂറുകള്‍ പരിശ്രമിച്ച് വാഹനം ശരിയാകാതെ വന്നപ്പോള്‍ അവരുടെ വാഹനത്തില്‍ കയറ്റി ഞങ്ങളെ താമസസ്ഥലത്ത് എത്തിക്കാനുള്ള സന്മനസ്സ് അവർ കാണിച്ചു. ആ സമയം പരിചയപ്പെട്ടപ്പോഴാണ് റോയല്‍ ഒമാന്‍ പൊലീസിലെ ഉദ്യോഗസ്ഥരാണെന്നും രാത്രി വിനോദത്തിന് ഇറങ്ങിയതാണെന്നും പറയുന്നത്. നമ്പര്‍ വാങ്ങി വാഹനം ശരിയായോ എന്ന് പിറ്റേന്ന് വിളിച്ചന്വേഷിക്കുകയും എന്തെങ്കിലും സഹായം വേണമെങ്കില്‍ അറിയിക്കാനും അവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഹൃദ്യമായ അനുഭവങ്ങള്‍ സ്വദേശികളായ ഒമാനികളില്നിന്ന് പലതവണ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒമാനില്‍നിന്ന് മടങ്ങിയാലും മനസ്സ് ഇവിടെ എന്നുമുണ്ടാകുമെന്ന് ത്വൽഹത്ത് പറയുന്നു. മകനും സഹോദരങ്ങളുമൊക്കെ ഒമാനില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരായി ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.