Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറി​യാ​ൽ വി​നി​മ​യ...

റി​യാ​ൽ വി​നി​മ​യ നി​ര​ക്ക് 217ൽ

text_fields
bookmark_border
റി​യാ​ൽ വി​നി​മ​യ നി​ര​ക്ക് 217ൽ
cancel

​മ​സ്ക​ത്ത്: റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് ഉ​യ​ർ​ന്ന് വീ​ണ്ടും ഒ​രു റി​യാ​ലി​ന് 217 രൂ​പ എ​ന്ന ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി. ക​ഴി​ഞ്ഞ മാ​സം 20നാ​ണ് സ​മാ​ന​മാ​യ നി​ര​ക്കു​ണ്ടാ​യ​ത്. നി​ര​ക്ക് ഉ​യ​ർ​ന്ന​തോ​ടെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ലി​യ സം​ഖ്യ​യാ​ണ് അ​യ​ച്ച​ത്. ഇ​തോ​ടെ തി​ങ്ക​ളാ​ഴ്ച പ​തി​വി​ലും വൈ​കി​യാ​ണ് വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ച​ത്. ഉ​യ​ർ​ന്ന നി​ര​ക്കി​നാ​യി കാ​ത്തി​രു​ന്ന പ​ല​രും വി​നി​മ​യ നി​ര​ക്ക് ഉ​യ​ർ​ന്ന​തോ​ടെ നാ​ട്ടി​ലേ​ക്ക് പ​ണം അ​യ​ക്കാ​ൻ തു​ട​ങ്ങി​യ​താ​ണ് തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ൻ കാ​ര​ണം. നി​ര​ക്ക് ഉ​യ​രു​ന്ന​ത് ചെ​റി​യ തു​ക​ക​ൾ നാ​ട്ടി​ൽ അ​യ​ക്കു​ന്ന​വ​രെ കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ങ്കി​ലും വ​ലി​യ സം​ഖ്യ​ക​ൾ ഒ​ന്നി​ച്ച് അ​യ​ക്കു​ന്ന​വ​ർ​ക്ക് ഏ​റെ മെ​ച്ച​മു​ണ്ടാ​വും. ഇ​ന്ത്യ​ൻ രൂ​പ ശ​ക്തി കു​റ​ഞ്ഞ​താ​ണ് വി​നി​മ​യ നി​ര​ക്ക് ഉ​യ​രാ​ൻ കാ​ര​ണം. ഒ​രു ഡോ​ള​റി​ന് 83.59 എ​ന്ന​താ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ൻ രൂ​പ​യു​ടെ വി​ല.

ക​ഴി​ഞ്ഞ 20 നാ​ണ് ഇ​ന്ത്യ​ൻ രൂ​പ​ക്ക് സ​മാ​ന​മാ​യ മൂ​ല്യം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച 83.53 രൂ​പ​യാ​യി​രു​ന്ന ഒ​രു ഡോ​ള​റി​ന്റെ വി​ല. ക​ഴി​ഞ്ഞ കൂ​റെ ദി​വ​സ​മാ​യി രൂ​പ​യു​ടെ മൂ​ല്യം സ​മാ​ന നി​ര​ക്കി​ലാ​യി​രു​ന്നു. ഇ​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളാ​യി റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്കും 216.50 നും 216.80 ​നും ഇ​ട​യി​ലാ​യി​രു​ന്നു.

ഡോ​ള​ർ ശ​ക്ത​മാ​യ​താ​ണ് രൂ​പ​യു​ടെ മൂ​ല്യം കു​റ​യാ​ൻ പ്ര​ധാ​ന കാ​ര​ണം. അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്റ് ഡോണ​ൾ​ഡ് ട്രം​പി​ന് വെ​ടി​യേ​റ്റ​തു മൂ​ലം അ​മേ​രി​ക്ക​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​മാ​ണ് ഡോ​ള​ർ ശ​ക്തി​പ്പെ​ടാ​ൻ കാ​ര​ണം. പ്ര​ത്യേ​ക അ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​ക്ഷേ​പ​ക​ർ കൂ​ടു​ത​ൽ ഡോ​ള​റു​ക​ൾ വാ​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി നി​ക്ഷേ​പം ഡോ​ള​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ചൈ​നീ​സ് ക​റ​ൻ​സി​യാ​യ യു​വാ​ൻ ശ​ക്തി കു​റ​ഞ്ഞ​തും ഡോ​ള​റി​ന് അ​നു​കൂ​ല ഘ​ട​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRial exchange rate
News Summary - Rial exchange rate at 217
Next Story