Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​ ബാധിതരുടെ...

കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നു; ജാഗ്രത അനിവാര്യം -ഒമാൻ ആരോഗ്യ മന്ത്രി

text_fields
bookmark_border
കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നു;  ജാഗ്രത അനിവാര്യം -ഒമാൻ ആരോഗ്യ മന്ത്രി
cancel

മസ്​കത്ത്​: കഴിഞ്ഞയാഴ്​ച മുതൽ രാജ്യത്തെ കോവിഡ്​ വ്യാപന തോത് വർധിച്ചുവരുന്നതായും ജാഗ്രത പാലിക്കണമെന്നും ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി പറഞ്ഞു. ഗുരുതര രോഗബാധിതർ തങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണം. ആശുപത്രികളും ആരോഗ്യ സ്​ഥാപനങ്ങളും മരുന്നുകളുടെ വിതരണം നിർത്തി​െവച്ചിട്ടില്ല. ഗ​ുരുതര രോഗബാധിതർക്ക്​ മരുന്ന്​ എത്തിച്ചുനൽകാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കോവിഡിന്​ മരുന്ന്​ ഇൗ വർഷം അവസാനത്തോടെ ലഭ്യമാകുമെന്നാണ്​ കരുതുന്നത്​. വാക്​സിൻ പരീക്ഷണത്തിൽ മുൻനിരയിൽ നിൽക്കുന്ന കമ്പനികളുമായി ബന്ധം പുലർത്തിവരുകയാണ്​. കോവിഡ്​ പശ്​ചാത്തലത്തിൽ അടച്ചിട്ട കടകൾക്ക്​ വാടക നൽകുന്നതുമായി ബന്ധപ്പെട്ട വിഷത്തെ കുറിച്ച ചോദ്യത്തിന്​ വസ്​തുഉടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന സിവിൽ ട്രാൻസാക്ഷൻസ്​ നിയമത്തി​െൻറ 550ാം വകുപ്പ്​ മഹാമാരി അല്ലെങ്കിൽ അസാധാരണമായ സാഹചര്യത്തിൽ എങ്ങനെയായിരിക്കണമെന്നത്​ സംബന്ധിച്ച വിശദീകരണം തയാറാക്കി വരുകയാണെന്ന്​ ആരോഗ്യ മന്ത്രി പറഞ്ഞു. ഇത്​ തയാറായാൽ പത്രമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരിക്കും.രാജ്യത്തെ കോവിഡ്​ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന്​ അൽ സഇൗദി പറഞ്ഞു. സമൂഹത്തിലെ ഏതാണ്ടെല്ലാ വിഭാഗങ്ങളും മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ട്​. മാസ്​ക്​ കൃത്യമായ രീതിയിൽ ധരിക്കുന്നു​െവന്ന്​ ഉറപ്പാക്കണമെന്ന്​ ഡോ. അൽ സഇൗദി പറഞ്ഞു. ഒരുമിച്ച്​ താമസിക്കാത്ത ഒരാളുമായി വാഹനത്തിൽ പോകു​േമ്പാൾ മുഖാവരണം ധരിക്കുന്നുവെന്ന്​ ഉറപ്പാക്കണം. കോവിഡ്​ ഭീഷണി ഒഴിഞ്ഞ രാജ്യങ്ങൾ സർക്കാർ നടപടികൾക്ക്​ ഒപ്പം നിയമങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ പു​ലർത്തിയ പ്രതിബദ്ധതിയിലൂടെയുമാണ്​ വിജയം കണ്ടതെന്നും ഡോ. അൽ സഇൗദി പറഞ്ഞു.നവംബറിൽ സ്​കൂളുകൾ തുറക്കു​േമ്പാൾ ഒാൺലൈൻ, ഒാഫ്​ലൈൻ രീതിയിലായിരിക്കും വിദ്യാഭ്യാസമെന്ന് വാർത്താസമ്മേളനത്തിൽ സംബന്ധിച്ച ആരോഗ്യ മന്ത്രി ഡോ.മദീഹ അഹമ്മദ്​ അൽ ശൈബാനിയ പറഞ്ഞു. വിദ്യാർഥികൾ ചില ക്ലാസുകൾക്ക്​ മാത്രം സ്​കൂളിലെത്തിയാൽ മതിയാകും. മറ്റ്​ ക്ലാസുകൾ ഒാൺലൈൻ പ്ലാറ്റ്​ഫോമുകളിലൂടെയും ടി.വി ചാനലുകളിലൂടെയുമാകും നടത്തുക. സ്​കൂളുകളുടെ പ്രവർത്തനം എങ്ങനെയായിരിക്കണമെന്നത്​ സംബന്ധിച്ച്​ ചട്ടകൂടിന്​ രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്​കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്​ ഹെൽത്ത്​ പ്രോ​േട്ടാക്കോളിന്​ രൂപം നൽകിയിട്ടുണ്ട്​. പീരീഡുകൾക്ക്​ പകരം മണിക്കൂറുകൾ അടിസ്​ഥാനമാക്കിയാകും ക്ലാസുകൾ. വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച്​ മൂന്ന്​ മുതൽ അഞ്ച്​ മണിക്കൂർ വരെയായിരിക്കും ക്ലാസുകളെന്നും ഡോ.മദീഹ പറഞ്ഞു. സ്​കൂൾ ബസുകളിലും ശേഷിയുടെ പകുതി കുട്ടികളെ മാത്രമാണ്​ കയറ്റാൻ പാടുള്ളൂ. ക്ലാസുകളിലടക്കം സാമൂഹിക അകലം ഉറപ്പാക്കും. പ്രൈമറി ക്ലാസുകളിലെ കുട്ടികൾ മുഖാവരണം ധരിക്കേണ്ടി വരില്ല. ഉയർന്ന ക്ലാസുകളിലുള്ളവർ വീടുകളിൽ നിന്ന്​ മാസ്​ക്​ ധരിച്ച്​ വരണമെന്നും മന്ത്രി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story