റിയാദ് അന്താരാഷ്ട്ര പുസ്തകമേള: സന്ദർശകരെ ആകർഷിച്ച് ഒമാൻ പവിലിയൻ
text_fieldsമസ്കത്ത്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെ ഒമാൻ പവിലിയൻ സന്ദർശകരുടെ മനം കവരുന്നു. നിരവധി ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ എത്തിയത്. വർഷങ്ങളോളം പഴക്കമുള്ളതും അപൂർവങ്ങളുമായ കൈയെഴുത്ത് പ്രതികളാണ് പവിലിയിനിലെ ആകർഷകമായ കാര്യങ്ങളിലൊന്ന്. 5,000 കൈയെഴുത്തുപ്രതികളാണ് ഇവിടെയുള്ളത്. ഇതിൽ പലതും 900 വർഷങ്ങൾക്ക് മുമ്പുള്ളവയാണ്. ആദ്യകാല ഒമാനി പണ്ഡിതന്മാരുടെ ജീവചരിത്രങ്ങളും ചോദ്യോത്തരങ്ങളുമെല്ലാം കൈയെഴുത്ത് പ്രതികളിൽ ഉൾപ്പെട്ടിട്ടുണ്ട്. ചരിത്രം, സാഹിത്യം, അറബി ഭാഷ, നിയമശാസ്ത്രം, തത്ത്വചിന്ത, സമുദ്രശാസ്ത്രം, വൈദ്യശാസ്ത്രം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ പ്രശസ്തരായ ഒമാനി എഴുത്തുകാരുടെ കൈയെഴുത്തുപ്രതികളും മറ്റ് പുസ്തകങ്ങളും ഒമാനി പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. റിയാദ് എയർപോർട്ട് റോഡിലെ റിയാദ് ഫ്രണ്ട് കൺവെൻഷൻ സെന്ററിലാണ് പുസ്തകമേള നടക്കുന്നത്. ഒക്ടോബർ എട്ടുവരെ നീളുന്ന പുസ്തകോത്സവത്തിൽ വെള്ളിയാഴ്ച മാത്രം ഉച്ചക്ക് ശേഷം രണ്ടു മുതൽ രാത്രി 12 വരെയാണ് സന്ദർശന സമയം. ബാക്കി ദിവസങ്ങളിലെല്ലാം രാവിലെ 11 മുതൽ രാത്രി 12 വരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.