റിയാദ് രാജ്യാന്തര പുസ്തകമേള: ശ്രദ്ധയാകർഷിച്ച് ഒമാൻ പവിലിയൻ
text_fieldsമസ്കത്ത്: റിയാദ് രാജ്യാന്തര പുസ്തകമേളയിലെ ഒമാൻ പവിലിയൻ സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു. നിരവധി ഔദ്യോഗിക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സുൽത്താനേറ്റിന്റെ പവിലിയനിൽ അപൂർവമായ ഒമാനി കൈയെഴുത്തു പ്രതികൾ, വിവിധ ഒമാനി പ്രസിദ്ധീകരണങ്ങൾ, ഫൈൻ ആർട്സ് എക്സിബിഷൻ, കലാ-സംഗീത പ്രകടനങ്ങൾ, ഷോർട്ട് പ്രൊമോഷനൽ പ്രക്ഷേപണത്തിനുള്ള ഡിസ്പ്ലേ സ്ക്രീൻ എന്നിവ ഉൾപ്പെടുന്നു. സുൽത്താനേറ്റിനെക്കുറിച്ചുള്ള വിനോദസഞ്ചാര സിനിമകളും വി.ആർ സാങ്കേതികവിദ്യക്കായി ഒരു പ്രത്യേക കോർണറും ഒരുക്കിയിട്ടുണ്ട്.
പുസ്തകമേളയിൽ സുൽത്താനേറ്റ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും ദൃഢീകരണമാണെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി പറഞ്ഞു. സുൽത്താനേറ്റിന്റെ സാംസ്കാരികവും ചരിത്രപരവും ബൗദ്ധികവും സാഹിത്യപരവും കലാപരവുമായ ഘടകങ്ങൾ ലോകസമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്താൻ മേളയിലെ പങ്കാളിത്തതോടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.