ബാത്തിന മേഖലയിലെ റോഡുനിർമാണ പുരോഗതി മന്ത്രി വിലയിരുത്തി
text_fieldsമസ്കത്ത്: തെക്ക്-വടക്ക് ബാത്തിന ഗവർണറേറ്റുകളിലെ റോഡുനിർമാണ പദ്ധതികളുടെ പുരോഗതി കഴിഞ്ഞ ദിവസം ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് ബിൻ സഈദ് അൽ മവാലി പരിശോധിച്ചു. കനത്ത മഴയിലും മറ്റും കേടുപാടുകൾ സംഭവിച്ച ബാത്തിന ഹൈവേ, വാദി അൽ ഹവാസ്, വാദി ഹബീബി റോഡുകളുടെ പ്രവൃത്തികളാണ് പരിശോധിച്ചത്.
ഈ പദ്ധതികളുടെ പൂർത്തീകരണ ഘട്ടങ്ങളെക്കുറിച്ചും മറ്റുമുള്ള വിശദീകരണം ബന്ധപ്പെട്ടവരിൽനിന്ന് മന്ത്രി കേട്ടു. തെക്ക്-വടക്ക് ബാത്തിന ഗവർണറേറ്റുകളിൽ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികൾക്കായി നിരവധി പൗരന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും അവരുടെ അഭിപ്രായങ്ങളും വികസന നിർദേശങ്ങളും കേൾക്കുകയും ചെയ്തു.
ബർക, മുസന്ന, സുവൈഖ്, വാദി അൽ മാവിൽ എന്നീ വിലായത്തുകളിലെ നിരവധി പൗരന്മാരുടെ വികസന കാഴ്ചപ്പാടുകളും മന്ത്രി ചോദിച്ചറിഞ്ഞു. മന്ത്രാലയത്തിന്റെ പദ്ധതികൾക്കും പരിപാടികൾക്കും അനുസരിച്ച് അവ നടപ്പിലാക്കുന്നത് പഠിക്കാൻ മന്ത്രാലയത്തിന്റെ ടീമിന് നിർദേശം നൽകി. വൈഖിലെ വാലി ഇസ്സ ബിൻ അഹമ്മദ് ബിൻ അലി അൽ മഷാനി, ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും വിദഗ്ധരും മന്ത്രിയെ അനുഗമിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.