റോഡ് സുരക്ഷാ കമ്മിറ്റി യോഗം
text_fieldsറോഡ് സുരക്ഷ കമ്മിറ്റി യോഗം ചേർന്നപ്പോൾ
മസ്കത്ത്: റോഡ് സുരക്ഷ കമ്മിറ്റി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ യോഗം ചേർന്നു. ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ മുഹ്സിൻ അൽ ഷറൈഖിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ഗതാഗത സ്ഥിതിവിവരക്കണക്കുകൾ, പൊതു അവബോധ പരിപാടികൾ, റോഡപകടങ്ങളുടെ എണ്ണം കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ബന്ധപ്പെട്ട അധികാരികളുടെ പങ്ക് എന്നിവ അവലോകനം ചെയ്തു.
ഗതാഗത നിയമങ്ങൾ പാലിക്കുന്നതിലൂടെ പൗരന്മാരും താമസക്കാരും നൽകുന്ന സഹകരണത്തെ കമ്മിറ്റി പ്രശംസിച്ചു. സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് പോലെ, ഉയർന്ന തോതിലുള്ള റോഡ് സുരക്ഷ കൈവരിക്കാൻ ഇത്തരം സഹകരണം സഹായിച്ചതായി കമ്മിറ്റി നിരീക്ഷിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.