റൂവിയിലെ കടകളിൽ ഉപഭോക്താക്കളില്ല;മുന്നോട്ടുപോക്ക് പ്രയാസമെന്ന് വ്യാപാരികൾ
text_fieldsമസ്കത്ത്: റൂവിയിൽ കടകൾ തുറക്കാൻ അനുമതി ലഭിച്ച് ഒരുമാസം പിന്നിട്ടിട്ടും വ്യാപാരികൾ പ്രതിസന്ധിയിൽ തന്നെ. പുറമെനിന്ന് ഉപഭോക്താക്കളെത്താത്തതിനാൽ പല സ്ഥാപനങ്ങളുടെയും നിലനിൽപ് തന്നെ ഭീഷണിയിലാണ്. റൂവിയിൽ ഏറ്റവും കൂടുതലുള്ളത് മൊബൈൽ ഷോപ്പുകളും ജ്വല്ലറികളുമാണ്. ഇവ രണ്ടും വൻ പ്രതിസന്ധിയാണ് നേരിടുന്നത്. വിദേശികളായിരുന്നു റൂവിയിലെ കടകളിലെ പ്രധാന ഉപഭോക്താക്കൾ. ഇപ്പോൾ പൊതുഗതാഗതമില്ലാത്തതിനാൽ സാധാരണക്കാർക്ക് റൂവിയിൽ എത്താൻ കഴിയാത്തതാണ് പ്രധാന പ്രതിസന്ധി. വിദേശികളിൽ വലിയ വിഭാഗം ശമ്പളവും മറ്റ് ആനുകൂല്യവും കിട്ടാതെ വിഷമിക്കുകയാണ്. അതിനാൽ ഇവർ ഭക്ഷ്യവസ്തുക്കൾ അടക്കം അത്യാവശ്യ വസ്തുക്കൾ മാത്രമേ വാങ്ങുന്നുള്ളൂ. അതിനാൽ, വിദേശി കസ്റ്റമർ തീരെ എത്തുന്നില്ലെന്നാണ് റൂവിയിലെ വ്യാപാരികൾ പറയുന്നത്.
നിലവിൽ വൈകീട്ട് ആറുമണി വരെ മാത്രമേ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളൂ. വാരാന്ത്യങ്ങളിൽ കടകൾ അടക്കുകയും വേണം. ഇൗ നിയന്ത്രണം മാറിയാൽ വ്യാപാരം മെച്ചപ്പെടാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്ന വ്യാപാരികളുമുണ്ട്. റൂവിയിൽ ഏറ്റവും വ്യാപാരം നടക്കുന്നതും
ഉപഭോക്താക്കൾ എത്തുന്നതും വാരാന്ത്യങ്ങളിലാണ്. അടുത്തുതന്നെ നിയന്ത്രണം മാറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ആറുമണിവരെ ബഹുഭൂരിപക്ഷം ഉപഭോക്താക്കളും േജാലി സ്ഥലത്തായിരിക്കുമെന്നും ജോലി ഇല്ലാത്തവർക്ക് ചൂടുകാരണം പകൽ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും വ്യാപാരികൾ പറയുന്നു.
കടകൾ തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതോടെ കെട്ടിട ഉടമകൾ വാടക ആവശ്യപ്പെട്ടുതുടങ്ങിയതായി റൂവിയിലെ ഒരു മൊബൈൽ േഫാൺ ഷോപ്പുടമ പറഞ്ഞു. ലോക്ഡൗണിൽ മൂന്നുമാസക്കാലത്തെ വാടകയിൽ 30 ശതമാനം ഇളവ് നൽകിയിരുന്നു. എന്നാൽ, കട തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയേതാടെ മുഴുവൻ വാടകയുമാണ് ചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കട തുറന്നതോടെ ജീവനക്കാരുടെ ശമ്പളം അടക്കം മറ്റ് ചെലവുകളും വർധിച്ചിട്ടുണ്ട്. എന്നാൽ, ഇതിനനുസരിച്ച് വരുമാനം ഇല്ല. അതിനാൽ, പല സ്ഥാപനങ്ങളും നഷ്ടത്തിലാണ് പോവുന്നത്. മൊബൈൽ റിപ്പയറിങ്ങിനും അസസറീസ് വാങ്ങാനും ചെറിയ ശതമാനം ആളുകൾ എത്തുന്നുണ്ട്. പുതിയ ഫോണുകൾക്ക് തീരെ ആവശ്യക്കാർ എത്തുന്നില്ല. ലോക്ഡൗണിന് മുമ്പുള്ളതിനെ അപേക്ഷിച്ച് 25 ശതമാനം പേർ മാത്രമാണ് പുതിയ ഫോൺ വാങ്ങാനെത്തുന്നത്. സാധാരണ റൂവിയിൽ നല്ല വ്യാപാരം നടക്കുന്നത് പെരുന്നാൾ സീസണിലാണ്. ഒരു പെരുന്നാൾ സീസൺ കോവിഡ് കൊണ്ടുേപായി. ബലിപെരുന്നാൾ സീസണും വലിയ വ്യത്യാസമുണ്ടാവില്ലെന്ന് അേദ്ദഹം പറഞ്ഞു.
സ്വർണക്കടകളെയാണ് ഉപഭോക്താക്കളുടെ കുറവ് ഏറെ ബാധിക്കുന്നത്. വ്യാപാരം നടക്കാത്തതിനാൽ റൂവിയിലെ ചില പ്രധാന കടകൾക്ക് ഷട്ടർ വീണിട്ടുണ്ട്. ചില സ്ഥാപനങ്ങൾ പൂട്ടാനൊരുങ്ങുന്നുമുണ്ട്. ലോക്ഡൗണിന് മുമ്പുള്ളതിനെ അപേക്ഷിച്ച് 40 ശതമാനം വ്യാപാരം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് റൂവിയിലെ ഒരു പ്രമുഖ ജ്വല്ലറിയുടെ മാനേജർ പ്രതികരിച്ചു. വാടക,ശമ്പളം, മറ്റ് ചെലവുകൾ എന്നിവ വെച്ചുനോക്കുേമ്പാൾ നഷ്ടത്തിലാണ് സ്ഥാപനം ഒാടുന്നതെന്നും അദ്ദേഹം പറഞ്ഞു. റൂവിയിൽ ചില ജ്വല്ലറികളിൽ ബില്ല് അടിക്കാത്ത ദിവസങ്ങൾ പോലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാരണം വിദേശികളുടെ നല്ല ശതമാനം നാട്ടിൽ പോയതും വ്യാപാരത്തെ ബാധിക്കുന്നുണ്ട്. ഏതായാലും രോഗപ്പകർച്ച കുറഞ്ഞ് നിയന്ത്രണങ്ങൾ മാറുന്നതോടെ െപാതുജനങ്ങൾ പുറത്തിറങ്ങുമെന്നും അതോടെ വ്യാപാരം സാധാരണഗതി പ്രാപിക്കുമെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് കച്ചവടക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.