ആർ.ഒ.പിയുടെ ഇലക്ട്രോണിക് സേവനങ്ങൾ ജനപ്രിയമെന്ന് സർവേ
text_fieldsമസ്കത്ത്: വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിലുള്ള ഇലക്ട്രോണിക് സേവനങ്ങൾ ഒമാനിലെ സ്വദേശികളും വിദേശികളും കൂടുതലായി ഉപയോഗിച്ചുവരുന്നതായി സർവേ. ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിയുടെ കീഴിൽ കഴിഞ്ഞ ഏപ്രിലിൽ നടത്തിയ സർവേയുടെ ഫലത്തിലാണ് ഇൗ കണ്ടെത്തൽ. ഇലക്ട്രോണിക് സേവനങ്ങളെ കുറിച്ച് ജനങ്ങൾക്കുള്ള അറിവും ഉപയോഗരീതികളും കാരണവുമടക്കം വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് സർവേ നടത്തിയത്. മസ്കത്തിലെ ഒമാനികളും സ്വദേശികളുമായ 1779 പേരിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. 67 ശതമാനം വിവരങ്ങൾ ഫീൽഡ് സർവേയിലൂടെ സ്വരൂപിച്ചപ്പോൾ 33 ശതമാനം വിവരങ്ങൾ സാമൂഹമാധ്യമ ചാനലുകളിലൂടെയാണ് സ്വരൂപിച്ചത്.
സർവേയിൽ പ്രതികരിച്ച 95 ശതമാനം പേർക്കും കൃത്യമായിട്ടല്ലെങ്കിലും ഒരു ഇലക്ട്രോണിക് സർവിസിനെ കുറിച്ചെങ്കിലും അറിവുണ്ട്. അവബോധം നിലവിലുണ്ടെങ്കിലും കൃത്യമായ രീതിയിലുള്ള ബോധവത്കരണത്തിെൻറ ആവശ്യകതയിലേക്കാണ് ഇൗ കണക്കുകൾ വിരൽചൂണ്ടുന്നതെന്ന് അതോറിറ്റി പറയുന്നു. റോയൽ ഒമാൻ പൊലീസ്, ആരോഗ്യ മന്ത്രാലയം, മസ്കത്ത് നഗരസഭ, മാനവ വിഭവശേഷി മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവയുടെ ഇലക്ട്രോണിക് സേവനങ്ങളും സർവേയിൽ വിലയിരുത്തി. 93 ശതമാനം പേർക്കും ആർ.ഒ.പിയുടെ ഇ-സേവനങ്ങളെ കുറിച്ച് കൃത്യമായി ധാരണയുണ്ടെന്നും 86 ശതമാനം പേർ ഇവ ഉപയോഗിക്കുന്നതാണെന്നും കണക്കുകൾ പറയുന്നു.
മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ സേവനങ്ങളെ കുറിച്ച് 76 ശതമാനം പേർക്ക് ധാരണയുണ്ട്. എന്നാൽ, 59 ശതമാനം പേരാണ് ഇത് ഉപയോഗിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിേൻറത് 42 ശതമാനവും മസ്കത്ത് നഗരസഭയുടെ സേവനങ്ങൾ 32 ശതമാനം പേരുമാണ് ഉപയോഗിക്കുന്നത്. സർവേയിൽ വിവരങ്ങൾ നൽകിയവരിൽ എട്ടുശതമാനം പേരാണ് സേവനങ്ങൾ ഒട്ടും ഉപയോഗിക്കാത്തത്. ഇതിനെ കുറിച്ച കാരണങ്ങൾ അന്വേഷിച്ചപ്പോൾ നെറ്റ്വർക്കിെൻറ കുറഞ്ഞ വേഗതയാണ് കൂടുതൽ േപരും കാരണമായി പറഞ്ഞത്. സാേങ്കതിക പരിജ്ഞാനമില്ലായ്മ, എൻഡ് ടു എൻഡ് സേവനങ്ങളുടെ അഭാവം എന്നിവയും കാരണങ്ങളായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.