അവധി യാത്രക്കൊരുങ്ങുകയാണോ? ശ്രദ്ധിക്കണം അമ്പാനെ...
text_fieldsമസ്കത്ത്: ദേശീയദിനാഘോഷ അവധിയോടനുബന്ധിച്ച് സാഹസിക, വിനോദ യാത്രകൾ പ്ലാൻ ചെയ്യുന്ന സ്വദേശികൾക്കും വിദേശികൾക്കും നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസ്. യാത്രക്ക് മുമ്പും യാത്രയിലും സ്വീകരിക്കേണ്ട മുൻകരുതലുകളാണ് പൊലീസ് പുറത്തുവിട്ട മാർഗനിർദേശത്തിൽ പറയുന്നത്.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവധി തുടങ്ങിയതോടെ പലരും യാത്രക്കുള്ള ഒരുക്കത്തിലാണ്. ചിലരാകട്ടെ ഇതിനകം രാജ്യത്തിനകത്തും പുറത്തുമുള്ള ടൂറിസം സ്ഥലങ്ങളിൽ സന്ദർശകരായെത്തിയിട്ടുണ്ട്. തുടർച്ചയായി നാല് ദിവസം അവധിയാകുന്നതോടെ സ്വദേശികളും വിദേശികളും കുടുംബത്തോടൊപ്പം രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ട്.
സാഹസിക വിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവരും യാത്രക്കിറങ്ങാറുണ്ട്. ഇതു മുന്നിൽ കണ്ടാണ് സുരക്ഷക്ക് മുൻഗണ നൽകാൻ റോയൽ ഒമാൻ പോലീസ് പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകിയത്. യാത്രക്ക് പുറപ്പെടുന്നതിന് മുമ്പ് പ്രത്യേകിച്ച് റോഡ് മാർഗ്ഗമുള്ള ട്രിപ്പുകൾക്ക് കൈക്കൊള്ളേണ്ട മുൻകരുതലുകളാണ് പ്രധാനമായും പറയുന്നത്.
യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനത്തിന്റെ കണ്ടീഷൻ പരിശോധിക്കണം, പ്രഥമ ശ്രുശ്രൂഷക്ക് ആവശ്യമായ സാധനങ്ങൾ വാഹനത്തിൽ കരുതണം, ട്രാഫിക് നിയമങ്ങൾ പാലിച്ച് വേഗം കുറച്ച് വാഹനം ഓടിക്കണം, യാത്രക്ക് മുമ്പ് പോകുന്ന സൈറ്റിനെക്കുറിച്ചും യാത്ര പദ്ധതിയെ കുറിച്ചും മടക്ക സമയവും കുടുംബാഗങ്ങളോടോ സുഹൃത്തുക്കളോടോ പറയണം, സുരക്ഷിതമെന്ന് ഉറപ്പുള്ള ലക്ഷ്യസ്ഥാനങ്ങൾ മാത്രം തിരഞ്ഞെടുക്കണം, പരിചിതമല്ലാത്തതോ ഉയർന്ന അപകടസാധ്യതയുള്ളതോ ആയ മേഖലകളിലേക്ക് പോകുന്നത് ഒഴിവാക്കണം, എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ സഹായത്തിനായി `9999' എന്ന നമ്പറിൽ വിളിക്കുക തുടങ്ങിയ നിർദേശങ്ങളാണ് റോയൽ ഒമാൻ പൊലീസ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.