ആര്.എസ്.സി നാഷനല്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 27ന് സലാലയില്‍
text_fieldsമസ്കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്.എസ്.സി) ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 27ന് സലാലയിലെ സഹല്‍നൂത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാഹിത്യോത്സവ് സാംസ്കാരിക സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി.സുരേന്ദ്രന് മുഖ്യാതിഥിയായിരിക്കും.
‘യുവതയുടെ നിർമാണാത്മക പ്രയോഗം’ എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ നാഷനല്‍ സാഹിത്യോത്സവും അനുബന്ധ പരിപാടികളും. സാഹിത്യ ചര്‍ച്ചകള്‍, സാംസ്കാരിക സദസ്സുകള്‍, സാഹിത്യോത്സവ് അവാര്‍ഡ് തുടങ്ങിയവയും സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും. 80 ഇനങ്ങളിലായി 11 സോണുകളില്‍നിന്ന് മുന്നൂറിലധികം മത്സരാർഥികള്‍ പങ്കെടുക്കും.
യൂനിറ്റ്, സെക്ടര്‍ സാഹിത്യോത്സവുകള്ക്കുശേഷം മസ്കത്ത്, ബൗഷര്‍, സീബ്, ബര്‍ക, ജഅലാന്‍, ബുറൈമി, സുഹാര്‍, ഇബ്ര, നിസ്വ, സലാല, സൂർ എന്നീ പതിനൊന്ന് സോണ്‍ സാഹിത്യോത്സവങ്ങളും കഴിഞ്ഞാണ് പ്രതിഭകള്‍ സലാലയില്‍ എത്തുക.
പരിപാടിയുടെ വിജയത്തിനായി നാസറുദ്ദീന്‍ സഖാഫി കോട്ടയം ചെയര്‍മാനായും നാസര്‍ ലത്തീഫി ജനറല്‍ കണ്‍വീനറായും സ്വാഗത സംഘം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സാജിദ് ചെറുവണ്ണൂര്‍, അനസ് സഅദി (വൈസ് ചെയര്മാന്), പി.ടി. യാസിര്‍, നദീര്‍ (ജോ.കണ്.), മുസ്തഫ ഹാജി, അല്‍ ഹഖ് (ഫൈനാന്‍സ് കണ്.), നിസാം കതിരൂര്‍, ഹുദൈഫ തലശ്ശേരി (കോഓഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ആര്.എസ്.സി നാഷനല്‍ ജനറല്‍ സെക്രട്ടറി ടി.കെ. മുനീബ് കൊയിലാണ്ടി, എക്സിക്യൂട്ടിവ് സെക്രട്ടറി വി.എം. ശരീഫ് സഅദി മഞ്ഞപ്പറ്റ, മീഡിയ സെക്രട്ടറി ശിഹാബ് കാപ്പാട്, വിസ്ഡം സെക്രട്ടറി മിസ്അബ് കൂത്തുപറമ്പ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.