സന്ദർശക മനംകവർന്ന് ‘റുമ്മാന’
text_fieldsമസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ നടക്കുന്ന നൂതന അഗ്രിറ്റൂറിസം പരിപാടിയായ ‘റുമ്മാന’യുടെ രണ്ടാം പതിപ്പ് ശ്രദ്ധയാകർഷിക്കുന്നു. ഈ മാസം നാലിന് ആരംഭിച്ച ഈ പരിപാടിയിലേക്ക് 15,000ൽ അധികം സന്ദർശകരാണെത്തിയത്. ഇക്കാലയളവിൽ ചെറുകിട ഇടത്തരം സംരംഭങ്ങൾ 500 കിലോ പഴങ്ങളും മറ്റുൽപന്നങ്ങളും വിറ്റു.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും പരിസ്ഥിതി സൗഹൃദ കാർഷിക ടൂറിസം പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ഒമാൻ ടൂറിസം ഡെവലപ്മെൻറ് കമ്പനി (ഒമ്രാൻ ഗ്രൂപ്), ഒമാൻ ഫുഡ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ് കമ്പനി (നിതാജ്) എന്നിവയുടെ സംയുക്ത സംരംഭമായ ടീപ്പിയും അഗ്രി ടൂറിസം ഡെവലപ്മെൻറ് കമ്പനിയും (ജനേൻ) സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
പൈതൃക, ടൂറിസം മന്ത്രാലയവും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവുമാണ് തന്ത്രപ്രധാന പങ്കാളികളായി കൈകോർക്കുന്നത്.
ഒമാൻ വിശാലവും വൈവിധ്യപൂർണവുമായ പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ്. ജബൽ അഖ്ദറിലെ സന്ദർശകർക്ക് കാർഷിക ടൂറിസം അനുഭവം വർധിപ്പിക്കുന്നതിലും പ്രാദേശിക കർഷകർക്ക് അവരുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിൽ പിന്തുണ നൽകാനും ഇവൻറിന്റെ രണ്ടാം പതിപ്പിലൂടെ ലക്ഷ്യമിടുന്നുണ്ട്.
വ്യക്തികൾ മുതൽ കുടുംബങ്ങൾ വരെയുള്ള എല്ലാ സന്ദർശകർക്കും അനുയോജ്യമായ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും അനുഭവങ്ങളുമാണ് ഇവൻറ് പ്രദാനം ചെയ്യുന്നത്.
വിനോദം, മാതളനാരങ്ങ വിൽപന, ഭക്ഷണം, പാനീയങ്ങൾ എന്നിവയും വിപുലമായ പ്രവർത്തനങ്ങൾക്കായി സമർപ്പിത കോണുകളും ഒുക്കിയിട്ടുണ്ട്. സവിശേഷ ടൂറിസം അനുഭവം ആഗ്രഹിക്കുന്ന സന്ദർശകർക്ക് സെപ്റ്റംബർ 28 വരെ ജബൽ അഖ്ദറിലെ സീഹ് കിത്ന ഗ്രാമത്തിലെ ജനേൻ ഫാമിൽ റുമ്മാന പരിപാടി ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.