സ്വീകരണം നൽകി
text_fieldsമസ്കത്ത്: എസ്.കെ.എസ്.എസ്.എഫിന്റെ 35ാം വാർഷികത്തിന്റെ പ്രചരണാർഥം ഒമാനിലെത്തിയ സംസ്ഥാന ട്രഷറർ ഫക്രുദ്ദീൻ തങ്ങൾക്ക് റൂവി ഏരിയാ കമ്മിറ്റി സ്വീകരണം നൽകി. കോവിഡിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഖത്തമുൽ ഖുർആൻ ദുആ മജ്ലജിസ് പുനരാരംഭിച്ചു.
ചടങ്ങിൽ ജമാൽ അനുസ്മരണവും പ്രാർഥനയും സംഘടിപ്പിച്ചു. ഫക്രുദ്ദീൻ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. വർക്കിങ് പ്രസിഡന്റ് ഖമറുസ്സമാൻ അധ്യക്ഷതവഹിച്ചു. രാക്ഷാധികാരി നൂറുദ്ദീൻ പയ്യന്നൂർ തങ്ങളെ ആദരിച്ചു. യോഗത്തിൽ മുഹമ്മദലി ഫൈസി, അലി മൗലവി, കെ.എൻ.എസ് മൗലവി, ശാജുദ്ദിൻ , ശുഹൈബ് പാപ്പിനിശ്ശേരി, ഖാദർ മാമു, ഹുജ്ജത്തുല്ല, ഷാനവാസ്, മുസ്താഖ് തുടങ്ങിയർ പങ്കെടുത്തു. പ്രസിഡന്റ് ഹാഷിം ഫൈസി സ്വാഗതവും സെക്രട്ടറി നൗഷിൻ നീർവേലി നന്ദിയും പറഞ്ഞു. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച രാത്രി 10 മണിക്ക് ബൈത്തുൽ ആദത്തിൽ ഖത്ത മുൽ ഖുർആൻ ദുആ മജ്ലിസ് ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.