റൂവി കെ.എം.സി.സി സി.എച്ച് അനുസ്മരണ സമ്മേളനം
text_fieldsമസ്കത്ത്: മുന്‍ കേരള മുഖ്യമന്ത്രിയും മുസ്ലിം ലീഗിന്റെ സമുന്നത നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയെ ‘എന്റെ സി.ച്ച്’ എന്ന പേരില്‍ റൂവി കെ.എം.സി.സി അനുസ്മരിച്ചു. ദാര്‍സൈത്ത് അഹ്ലി ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ ഇന്നു കാണുന്ന സർവകലാശാലകളില്‍ അധികവും കൊണ്ടുവന്നത് മുസ്ലിം ലീഗ് മന്ത്രിമാര്‍ വിദ്യാഭ്യാസമന്ത്രിമാരായിരുന്ന കാലഘട്ടങ്ങളിലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍ ഉദ്ഘാടനം ചെയ്തു. റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനുള്ള റൂവി കെ.എം.സി.സിയുടെ സ്നേഹോപഹാരം അബ്ദുല്‍ ലത്തീഫ് കൈമാറി. സമ്മേളനഭാഗമായി നടന്ന ചില്‍ഡ്രന്‍സ് വിങ് രൂപവത്കരണത്തില്‍ വിദ്യാർഥികളുമായി പി.കെ. നവാസ് സംവദിച്ചു. പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ മത്സരത്തില്‍ 100ല്‍പരം കുട്ടികള്‍ പങ്കെടുത്തു. വിജയികളെ ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ ചിത്രകലാ അധ്യാപകന് സന്ദീപ് പ്രഖ്യാപിച്ചു.
റൂവി കെ.എം.സി.സി ഭാരവാഹികളായ താജുദ്ദീന് കല്യാശ്ശേരി, ഫിറോസ് ആലുങ്ങല്‍ എന്നിവർ നേതൃത്വം നല്കി.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കള്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നൽകി. ജനറല്‍ സെക്രട്ടറി അമീര്‍ കവനൂര്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് വാണിമേല്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.