റൂവി കെ.എം.സി.സി ‘എന്റെ സി.എച്ച് ’ അനുസ്മരണം നാളെ
text_fieldsമസ്കത്ത്: റൂവി കെ.എം.സി.സി സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണ സമ്മേളനവും ചിൽഡ്രൻസ് വിങ് രൂപവത്കരണവും വെള്ളിയാഴ്ച റൂവി ദാർസൈറ്റ് അൽ അഹ്ലി ഓഡിറ്റോറിയത്തിൽ നടക്കും. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തും.
വൈകീട്ട് ആറു മണി മുതൽ നടക്കുന്ന പരിപാടിയിൽ കുട്ടികൾക്കായി രണ്ടു വിഭാഗങ്ങളിലായി പെൻസിൽ, വാട്ടർ കളറിങ് മത്സരവും നടക്കും.അഞ്ചു വയസ്സ് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെൻസിൽ കളറിങ്ങും 12 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാട്ടർ കളർ മത്സരവുമാണ് നടത്തുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
രാത്രി ഒമ്പതു മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളും വിവിധ ഏരിയ കമ്മിറ്റി നേതാക്കളും പങ്കെടുക്കും. മത്സരവിജയികൾക്ക് പി.കെ. നവാസ് സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.