റൂവി മലയാളി അസോസിയേഷന് കുറഞ്ഞ നിരക്കിൽ ചികിത്സ പദ്ധതി
text_fieldsമസ്കത്ത്: അംഗങ്ങൾക്കും കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിൽ ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് ഒമാൻ വാദികബീർ വെൽനെസ് മെഡിക്കൽ ഗ്രൂപ്പും റൂവി മലയാളി അസോസിയേഷനും ധാരണയിലെത്തി. ഒമാനിലെ ആരോഗ്യ സേവന ദാതാക്കളായ വാദികബീറിലുള്ള വെൽനെസ് മെഡിക്കൽ സെന്ററിലായിരിക്കും പദ്ധതിയുടെ ഭാഗമായി നിരക്കിളവ് ലഭ്യമാക്കുക.
വെൽനെസ് മാർക്കറ്റിങ് ജനറൽ മാനേജർ സിജോ ജോർജ്, ആർ.എം.എ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി ഡോക്ടർ മുജീബ് അഹമ്മദ്, ട്രഷറർ കെ.ആർ.സന്തോഷ് എന്നിവർ ധാരണ പത്രത്തിൽ ഒപ്പുവെച്ചു. ആർ.എം.എ വൈസ് പ്രസിഡന്റ് വിനോദ് എസ് സന്നിഹിതരായിരുന്നു .
കുറഞ്ഞ നിരക്കിൽ ആരോഗ്യസേവനം ലഭ്യമാക്കുന്നതിലൂടെ സാധാരണക്കാരായ പ്രവാസികളെ ചേർത്തു നിർത്തുകയാണ് വെൽനെസ് മെഡിക്കൽ ചെയ്യുന്നതെന്നും ഇത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണെന്നും ആർ.എം.എ ഭാരവാഹികൾ പറഞ്ഞു.
ആർ.എം.എ യോട് ചേർന്ന് ഇത്തരത്തിൽ കുറഞ്ഞ നിരക്കിൽ സേവനം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാ പ്രവാസികൾക്കും മികച്ച ആരോഗ്യ സേവനം ഉറപ്പുവരുത്തുമെന്നും വെൽനെസ് മെഡിക്കൽ മാനേജ്മെന്റ് വ്യക്തമാക്കി. ഇതിന്റെ ആനുകൂല്യം പ്രിവിലേജ് കാർഡ് അംഗങ്ങൾക്ക് നൽകുന്നതോടുകൂടി ലഭ്യമായി തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രിവിലേജ് കാര്‍ഡ് ഉടമകള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ കണ്സള്ട്ടേഷന് ഫീ 50 ശതമാനം ഡിസ്കൗണ്ടും ഒപ്പം ലബോറട്ടറി ഇൻവെസ്റ്റിഗേഷന്‍ 20 ശതമാനവും ഡെന്റൽ വിഭാഗത്തിന് 15 ശതമാനവും ഫീസിളവും ലഭിക്കും. നവംബർ ഒന്നിന് ആർ.എം. എ അംഗങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട് . പ്രിവിലേജ് കാർഡ് ലോഞ്ചിങ് നവംബർ ഒന്നിന് ആർ. എം.എ ഓണാഘോഷ പരിപാടിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.