സഹായഹസ്തവുമായി റൂവി മലയാളി അസോസിയേഷനും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയറും
text_fieldsമുണ്ടക്കൈയിലെ തകർന്ന റോഡ്. ഇതിലൂടെയായിരുന്നു കൽപറ്റയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള ബസുകൾ ഓടിയിരുന്നത് (ചിത്രം: പി. സന്ദീപ്)
Wayanad Landslide
മസ്കത്ത്: റൂവി മലയാളി അസോസിയേഷനും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയറും സംയുക്തമായി വയനാട്ടിലെ ദുരിതബാധിതർക്കുള്ള സഹായ ഹസ്തവുമായി കൈകോർക്കുന്നു.
കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട്ടിൽ നടന്നത്. ഹൃദയഭേദകമായ കാഴ്ചകളാണ് നാം ഓരോദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. ദുരന്തഭൂമിയിൽ ഒന്നും ചെയ്യാൻ പറ്റുന്നില്ലായെന്ന സങ്കടത്തിലാണ് പ്രവാസികളെല്ലാം. ദുരന്ത ഭൂമിയിൽ ജീവൻ മാത്രം തിരിച്ചു കിട്ടിയവരാണ് നിലവിൽ അവിടെ അവശേഷിക്കുന്നത്. മറുതുണിയോ സമ്പാദ്യമോ വീടോ ഇല്ലാത്തവരാണവർ.
അവർക്ക് സഹായമെത്തിക്കൽ നമ്മുടെ കടമയാണെന്ന ബോധ്യത്തിലാണ് റൂവി മലയാളി അസോസിയേഷനും ഒമാൻ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷനും സംയുക്തമായി ചേർന്നുകൊണ്ട് അർഹരായവരുടെ കൈകളിലേക്ക് സഹായം എത്തിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.