റൂവി മലയാളി അസോസിയേഷൻ ചിത്രരചന മത്സരവും ആരോഗ്യ പഠന ക്ലാസും
text_fieldsമസ്കത്ത്: റൂവി മലയാളി അസോസിയേഷന്റെ (ആർ.എം.എ) നേതൃത്വത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് റൂവിയുമായി സഹകരിച്ച് കളറിങ്, ചിത്രരചന മത്സരവും ആരോഗ്യ പഠനക്ലാസും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
കുട്ടികൾക്കായി നടത്തിയ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളുടെ കളറിങ്, ചിത്രരചന മത്സരത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. സബ് ജൂനിയർ വിഭാഗത്തിൽ ഗോൾഡ് കോയിൻ ഹുദ ഫാത്തിമയും രണ്ടാം സമ്മാനം കാശിനാഥും മൂന്നാം സമ്മാനം ശിവന്യ ശ്രീകുമാറും സ്വന്തമാക്കി. ജൂനിയർ വിഭാഗത്തിൽ ഗോൾഡ് കോയിന് പ്രോട്യൂഷ അർഹയായി. ഓവിനാഥ്, ഗോപിക പ്രമോജ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സിയയാണ് സീനിയർ വിഭാഗത്തിൽ ഗോൾഡ് കോയിൻ നേടിയത്. രണ്ടാം സമ്മാനം രോഹൻ സജീഷും മൂന്നാം സമ്മാനം തഹലീലയും സ്വന്തമാക്കി.
പൊതുസമ്മേളനത്തിൽ ആർ.എം.എ പ്രസിഡന്റ് ഫൈസൽ ആലുവ അധ്യക്ഷത വഹിച്ചു. ആർ.എം.എ അംഗങ്ങളായ നീതു ജിതിൻ, ആസിഫ്, ഷാജഹാൻ, എബി, ബെന്നറ്റ്, സുജിത് സുഗുണൻ, പ്രദീപ്, നസീർ, ഷൈജു വടകര, സച്ചിൻ എന്നിവർ സംസാരിച്ചു. ഡോ. അഫ്താബ് മുഹമ്മദ് ആരോഗ്യ പഠന ക്ലാസെടുത്തു.
വിജയികൾക്കുള്ള സമ്മാനങ്ങൾ ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ഷാജഹാൻ, ഫൈസൽ ആലുവ, സുനിൽ നായർ, സന്തോഷ്, ഡോ. അഫ്താബ് മുഹമ്മദ്, ഷൈജു എന്നിവർ ചേർന്ന് സമ്മാനിച്ചു. മത്സരിച്ച എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും കൈമാറി. പങ്കെടുത്ത എല്ലാവർക്കും ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സുനിൽ നായർ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.