എഴുത്തുകാരനും നയതന്ത്രജ്ഞനുമായ സാദിഖ് സുൈലമാൻ ഒാർമയായി
text_fieldsമസ്കത്ത്: പ്രശസ്ത ഒമാനി എഴുത്തുകാരനും നയതന്ത്രജ്ഞനുമായ സാദിഖ് ജവാദ് സുലൈമാൻ അന്തരിച്ചു. ഇന്ത്യയിൽവെച്ച് ചൊവ്വാഴ്ചയായിരുന്നു മരിച്ചത്. 90 വയസ്സായിരുന്നു.
ഒമാനി സൊസൈറ്റി ഫോർ റൈറ്റേഴ്സ് ആൻഡ് ലിറ്ററേഴ്സിെൻറ സ്ഥാപകരിലൊരാൾ കൂടിയാണ് സിദ്ദീഖ് സുലൈമാൻ. 2010 മുതൽ 2012 കാലത്ത് സൊസൈറ്റിയുടെ അധ്യക്ഷനുമായിരുന്നു. ഒമാന് അകത്ത് പുറത്തും നിരവധി വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.
1933ൽ മത്രയിലാണ് സാദിഖ് സുലൈമാൻ ജനിച്ചത്. 50െൻറ അവസാനത്തിൽ അദ്ദേഹം കുവൈത്ത് പ്രസിൽ േജാലി ചെയ്തിരുന്നു. 1970െൻറ ആദ്യത്തിൽ അദ്ദേഹം ഒമാനിലേക്ക് തിരിച്ചു വരികയും 1976 മുതൽ 1983 വരെ വിദേശകാര്യ മന്ത്രാലയത്തിൽ ഡയറക്ടർ ഒാഫ് പൊളിറ്റിക്കൽ അഫയേഴ്സായി സേവനമനുഷ്ഠിക്കുകയും ചെയ്തു. '80 കളിൽ അദ്ദേഹം ഇറാനിലെയും അമേരിക്കയിലെയും ഒമാൻ അംബാസഡറായും സേവനമനുഷ്ഠിച്ചു.
ജോലിയിൽ നിന്ന് വിരമിച്ച ശേഷം അേദ്ദഹം അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂനിവേഴ്സിറ്റിയിലെ സ്കൂൾ ഒാഫ് അഡ്വാൻസ്ഡ് ഇൻറർനാഷനൽ സ്റ്റഡീസിൽ ചേരുകയും അവിടെ നിന്ന് ഇൻറർനാഷനൽ പബ്ലിക് പോളിസിയിൽ മാസ്റ്റർ ബിരുദം എടുക്കുകയും ചെയ്തു.
ഇദ്ദേഹം പ്രാദേശിക പത്രങ്ങളിൽ ചർച്ചകൾ നടത്താറുണ്ടായിരുന്നു. അദ്ദേഹം നിരവധി തവണ ആശയ വിനിമയം നടത്തിയ എഴുത്തുകാരൻ ബദർ അൽ അബ്രിയുമായി നടത്തിയ ഇൻറർവ്യൂകളിൽ ചിലത് ഉടൻ പുസ്തക രൂപത്തിൽ ഇറങ്ങും.സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്. ഒമാനി സാംസ്കാരിക മേഖലക്ക് വഴികാട്ടിയെയും നയതന്ത്രജ്ഞനെയും ചിന്തകനെയുമാണ് നഷ്ടപ്പെട്ടതെന്ന് പലരും കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.