സഹമിൽ വീടുകളിൽ കവർച്ച; സ്വദേശി പിടിയിൽ
text_fieldsമസ്കത്ത്: സഹമിൽ വീടുകളിൽ കവർച്ച നടത്തിയ കേസിൽ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചു വീടുകളിൽനിന്നായി സ്വർണവും പണവുമായി ഇരുപതിനായിരം റിയാലിെൻറ സാധനങ്ങളാണ് ഇയാൾ കവർന്നത്. വടക്കൻ ബാത്തിന പൊലീസിെൻറ നേതൃത്വത്തിൽ കുറ്റാന്വേഷണ വിഭാഗം നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. ആളില്ലാത്ത വീടുകളുടെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്നാണ് കവർച്ച നടത്തുന്നതെന്ന് കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ െലഫ്. കേണൽ കഹ്ലാൻ ബിൻ യഹ്യ അൽ ആമ്രി പറഞ്ഞു.
വാഹനത്തിലെത്തി സ്ഥല നിരീക്ഷണം നടത്തി വീടുകളിൽ ആളില്ലെന്ന് ഉറപ്പാക്കിയശേഷമാണ് ഇയാൾ കവർച്ച നടത്തിവന്നിരുന്നത്. തെളിവുകൾ ഒന്നും ശേഷിപ്പിക്കാതെ വിദഗ്ധമായിട്ടായിരുന്നു കവർച്ചകൾ.
അന്വേഷണത്തിെൻറ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. പൊലീസ് ചോദ്യം ചെയ്യാൻ വാഹനം തടഞ്ഞപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വാഹനത്തിനുള്ളിൽ പരിശോധന നടത്തിയപ്പോൾ കവർച്ചക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ കണ്ടെത്തി.
പ്രതി കുറ്റം സമ്മതിച്ചതായും കവർന്ന ആഭരണങ്ങൾ ഇയാൾ വിൽപന നടത്തിയതായും പൊലീസ് പറഞ്ഞു. കവർച്ചാ സംഭവങ്ങൾ ഒഴിവാക്കാൻ വീടുകൾ പൂട്ടി പുറത്തുപോകുന്നവർ ജാഗ്രത പുലർത്തണമെന്ന് അൽ അമീരി പറഞ്ഞു. വാതിലുകളും ജനലുകളും സുരക്ഷിതമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വീടുകളിൽ സുരക്ഷാ കാമറകൾ സ്ഥാപിക്കുന്നതും സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്ന് അൽ അമീരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.