സലാല ഒരുങ്ങി; ഖരീഫ് സീസൺ നാളെ മുതൽ
text_fieldsമസ്കത്ത്: ഗൾഫിലെ കേരളം എന്നറിയപ്പെടുന്ന സലാലയിൽ നാളെ മുതൽ മഴക്കാല സീസൺ ആരംഭിക്കുന്നു. സെപ്റ്റംബർ 21 വരെ നീളുന്ന ഖരീഫ് സീസൺ ഒമാനിലെ ഏറ്റവും വലിയ ആഘോഷ കാലം കൂടിയാണ്. സലാലയിലെ മലകളും കുന്നുകളും താഴ്വരകളും പകരുന്ന ഹരിത ഭംഗി നുകരാൻ വിദേശികളും സ്വദേശികളുമായ നിരവധി േപരാണ് സലാലയിലേക്ക് ഒഴുകിയെത്തുക.
സലാലയിലെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് ദോഫാർ നഗരസഭയും ടൂറിസം മന്ത്രാലയവും നടത്തുന്നത്. മെകുനുവിെൻറ പശ്ചാത്തലത്തിൽ കൂടുതൽ വിദേശ വിനോദ സഞ്ചാരികൾ സലാലയിലെത്തുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്. മെകുനു ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയുടെ ഫലമായി ദോഫാറിലെ താഴ്വരകൾ പച്ചപിടിച്ചിട്ടുണ്ട്. വെള്ളച്ചാട്ടങ്ങളും രൂപം കൊണ്ടിട്ടുണ്ട്. ഖരീഫ് മഴ കൂടി എത്തുന്നതോടെ പച്ചപ്പിെൻറയും വെള്ളച്ചാട്ടങ്ങളുടെയുമൊക്കെ അഴക് വർധിക്കും. ചെറിയ പെരുന്നാൾ സീസണിൽ മലയാളികളടക്കം നിരവധി വിദേശികൾ സലാലയിലെത്തിയിരുന്നു. ഇനി ബലി പെരുന്നാൾ സീസണിലാണ് കൂടുതൽ വിദേശി സന്ദർശകരെത്തുക.
ഇതിനിടയിലുള്ള സമയങ്ങളിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സ്വദേശികളും ഇവിടെയെത്തും. അറേബ്യൻ ഉപഭൂഖണ്ഡത്തിെൻറ മറ്റ് ഭാഗങ്ങൾ വേനൽചൂടിൽ വെന്തുരുകുന്ന സമയത്താണ് പ്രകൃതിയുടെ വരദാനം പോലെ സലാലയിൽ ഖരീഫ് മഴയെത്തുക. സന്ദർശകരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദോഫാർ ഗവർണേററ്റ് ടൂറിസം മന്ത്രാലയം ഡയറക്ടർ ജനറൽ മർഹൂൻ ബിൻ സഇൗദ് അൽ അംരി പറഞ്ഞു. ഇതിെൻറ ഭാഗമായി ദോഫാർ ടൂറിസം മാപ്പ് പുറത്തിറക്കി. ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്മെൻറുകൾ, റസ്റ്റാറൻറുകൾ, മാർക്കറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ, ഇന്ധന സ്റ്റേഷനുകൾ എന്നിവയടക്കമുള്ള നിരവധി വിവരങ്ങളാണ് ടൂറിസം മാപ്പിലുള്ളത്.
അതോടൊപ്പം വിവിധ ഭാഗങ്ങളിലായി ടൂറിസം ഇൻഫർമേഷൻ സെൻററുകളും സ്ഥാപിക്കും. സലാലയിലെത്തുന്ന സന്ദർശകർക്ക് താമസ സൗകര്യം ഉറപ്പ് വരുത്താനും ടൂറിസം മന്ത്രാലയം ശ്രമിക്കുന്നുണ്ട്. ഹോട്ടലുകളിൽ ഒരുക്കിയ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ അധികൃതർ പരിശോധിക്കുകയും ഹോട്ടൽ ഉടമകളുമായി കൂടിയാേലാചനകൾ നടത്തുകയും ചെയ്യുന്നുണ്ട്. ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഗുണമേന്മാ പരിശോധന വിഭാഗമാണ് ഹോട്ടലുകളിൽ പരിശോധന നടത്തുന്നത്.
സലാല വിമാനത്താവളം അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിൽ ഇൻഫർമേഷൻ സെൻററുകളും സ്ഥാപിക്കുന്നുണ്ട്. ഇൗ സെൻററുകളിൽ സന്ദർശകരുടെ നിർദേശങ്ങളും പരാതികളും രേഖപ്പെടുത്താൻ സൗകര്യമുണ്ടാകും. അതോടൊപ്പം ടൂറിസം മന്ത്രാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്യൂണിക്കേഷൻ സെൻററും പ്രവർത്തിക്കും. വിനോദസഞ്ചാരികൾക്ക് സഹായത്തിന് നിരവധി ടീമുകളും രംഗത്തുണ്ടാവും. ദോഫാർ നഗരസഭ 22 മൊബൈൽ ശൗചാലയങ്ങളും സ്ഥാപിക്കും.
അതോടൊപ്പം ദോഫാറിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടങ്ങളൊഴിവാക്കാൻ സിവിൽ ഡിഫൻസിെൻറ നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. വാഹനാപകട സാധ്യത മുൻനിർത്തി ഹൈമ-തുംറൈത്ത് ഹൈവേയിൽ ആർ.ഒ.പിയുടെയും സിവിൽ ഡിഫൻസിെൻറയും നിരീക്ഷണം ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.