സാമ്പത്തിക മേഖലക്ക് കരുത്തേകാൻ വൻ പദ്ധതികൾ
text_fieldsമസ്കത്ത്: കഴിഞ്ഞദിവസം ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് അംഗീകാരം നൽകി യ 2020 ബജറ്റിൽ ഒമാൻ സാമ്പത്തികമേഖലക്ക് കരുത്തേകുന്ന നിരവധി പദ്ധതികൾ. ദീർഘവീക്ഷണ ത്തോടെ തയാറാക്കിയ ഒമ്പത് വൻ പദ്ധതികളാണ് ബജറ്റിലുള്ളത്. പദ്ധതികൾ പൂർത്തിയാക്കാ ൻ 2500 കോടി ഡോളർ ചെലവാണ് പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളിലെ സമഗ്രമായ വളർച്ചയും അതുവഴി രാജ്യത്ത് ഉടലെക്കുന്ന സാമ്പത്തിക പുരോഗതിയും രാജ്യത്തിെൻറ വളർച്ചയിൽ നിർണായക പങ്ക് വഹിക്കും. ഇവയിൽ പലതും നേരേത്ത തുടങ്ങിവെച്ച പദ്ധതികളാണ്.
സലാലയിലെ അമോണിയ നിർമാണപദ്ധതിയാണ് ഇതിൽ ഏറ്റവും പ്രധാനം. 2017ൽ നിർമാണം ആരംഭിച്ച പദ്ധതിക്ക് 750 ദശലക്ഷം ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദിവസവും 1000 മെട്രിക് ടൺ അമോണിയ ഉൽപാദിപ്പിക്കാൻ പദ്ധതി വഴി സാധ്യമാകും. സലാല ഫ്രീസോണിൽ സലാല മെതനോൾ കമ്പനി എന്നപേരിലാണ് പദ്ധതി അറിയപ്പെടുന്നത്.
ദുകമിനടുത്ത് റാസ് മർകസിൽ നിർമിക്കാനുദ്ദേശിക്കുന്ന എണ്ണസംഭരണ ടെർമിനൽ നിർമാണം പൂർത്തിയാവുന്നതോടെ ലോകത്തിലെതന്നെ ഏറ്റവുംവലിയ എണ്ണ സംഭരണിയാവും. ഒന്നാംഘട്ട നിർമാണത്തിനുതന്നെ 176 കോടി ഡോളർ ചെലവ് വരും. ഇവിടെ എണ്ണ കയറ്റിയയക്കാനുള്ള സൗകര്യവും ഒരുക്കും. 830 ദശലക്ഷം ഡോളർ ചെലവിൽ സലാലയിൽ പ്രകൃതിവാതക പദ്ധതിയും നിർമിക്കും. ദിവസവും ഒമ്പത് ദശലക്ഷം ഘനമീറ്റർ പ്രകൃതി വാതകം ഉൽപാദിപ്പിക്കാൻ കഴിയുന്ന പദ്ധതിയാണിത്.
സുൽത്താൻ ഖാബൂസ് തുറമുഖത്തോട് അനുബന്ധിച്ച് ലോകോത്തര വിനോദസഞ്ചാര കേന്ദ്രവും ബജറ്റിലുണ്ട്. പദ്ധതിക്ക് മൊത്തം 200 കോടി ഡോളറാണ് വകയിരുത്തുന്നത്. ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മത്ര തുറമുഖം. ഒമാൻ ഒായിൽ, ഒാർപിക് എന്നിവയുമായി സഹകരിച്ച് ലിവയിൽ ലിവ പ്ലാസ്റ്റിക് ഇൻഡസ്ട്രീസ് കോംപ്ലക്സ് നിർമിക്കും. 640 കോടിഡോളറാണ് ചെലവ്. പദ്ധതിയുടെ ഒൗദ്യോഗിക ഉദ്ഘാടനം ഇൗ വർഷം നടക്കും. ബർകക്കടുത്ത് ബാത്തിന എക്പ്രസ് ഹൈവേയുമായി ചേർന്ന് ഖാസൈൻ സാമ്പത്തിക നഗരം സ്ഥാപിക്കും. 52 ച.കിലോമീറ്റർ ചുറ്റളവിൽ നിർമിക്കുന്ന ഇൗ പദ്ധതി ഒമാനിലെ ആദ്യത്തെ ലോജിസ്റ്റിക് സിറ്റിയായാണ് അറിയപ്പെടുന്നത്. വാണിജ്യ, വ്യവസായ, താമസ സൗകര്യമടക്കം നിരവധി പദ്ധതികൾ സിറ്റിയിലുണ്ടാവും.
ഒംറാനും ദുബൈയിലെ മാജിദ് അൽ ഫുത്തൈം ഗ്രൂപ്പും സംയുക്തമായി മസ്കത്ത് മേഖലയിൽ നിർമിക്കുന്ന പദ്ധതിയാണ് മദീന അൽ ഇർഫാൻ പദ്ധതി. 1300 കോടി ഡോളറാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. വാണിജ്യ, താമസ, വിദ്യാഭ്യാസ, വിനോദ, ആരോഗ്യ പദ്ധതിയടക്കം നിരവധി സ്ഥാപനങ്ങൾ ഇവിടെ ഉയർന്നുവരും. ഒമാൻ ഫുഡ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ് എന്നപേരിൽ വൻ ഭക്ഷ്യപദ്ധതിയും ബജറ്റിലുണ്ട്. പാൽ, കോഴി, കന്നുകാലി വളർത്തൽ, മാടുൽപാദനം, കാർഷിക ഉൽപാദനം തുടങ്ങി നിരവധി പദ്ധതികൾ ഇതിൽ ഉൾപ്പെടും. ഇതിെൻറ ഭാഗമായ മസൂൽ പാൽ കഴിഞ്ഞ വർഷാവസാനം വിപണിയിലിറങ്ങിയിരുന്നു. മുസൈബിൽ ചെമ്പ് ഖനനവും ബജറ്റിൽ പ്രതിപാദിക്കുന്നുണ്ട്. ഇവിടെ വർഷംതോറും ഒരു ദശലക്ഷം ടൺ ചെമ്പ് ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.