സലാലയിൽ ഇളനീർ ഉൽപാദനം കുറയുന്നു
text_fieldsമസ്കത്ത്: സലാലയിൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇളനീർ ഉൽപാദനം കുറഞ്ഞുവരുകയാണെന്ന് നാളികേര മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. 2018ൽ മെകുനു ചുഴലിക്കാറ്റ് അടിച്ചു വീശിയത് തെങ്ങുകളെ കാര്യമായി ബാധിച്ചിരുന്നു. ആ വർഷത്തെ മുഴുവൻ ഇളനീരും കാറ്റ് കൊണ ്ടുപോവുകയും ചെയ്തു. നിരവധി തെങ്ങുകൾ കടപുഴകുകയും ചെയ്തിരുന്നു. ഇൗ വർഷം മുതൽ തേങ ്ങ ഉൽപാദനം സാധാരണ ഗതിയിലാവുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ, ഇപ്പോൾ രണ്ട് വർഷം മുമ്പുള്ളതിെൻറ മൂന്നിലൊന്ന് ഉൽപാദനം മാത്രമാണ് സലാലയിലെ കേര കർഷകനായ വടകര തണ്ടോട്ടി സ്വദേശി കോരൻ പറയുന്നു. കഴിഞ്ഞ 35 വർഷമായി തോട്ടങ്ങൾ പാട്ടത്തിനെടുത്ത് ഇളനീർ വ്യാപാരം നടത്തുന്നതിനാൽ ഇളനീർ കോരൻ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇപ്പോൾ ചെറുതും വലുതുമായ അമ്പതോളം തെങ്ങിൻതോപ്പുകളാണ് കോരൻ പാട്ടത്തിന് എടുത്തിട്ടുള്ളത്.
മെകുനുവിന് മുമ്പു വരെ ദിവസവും രണ്ടായിരത്തോളം ഇളനീർ സലാലയിൽനിന്ന് മസ്കത്തിലേക്ക് അയക്കാറുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി 500 മുതൽ 700 വരെ ഇളനീർ മാത്രമാണ് അയക്കുന്നതെന്നും കോരൻ പറയുന്നു. മെകുനുവിന് ശേഷം ഇളനീർ ഉൽപാദനം വല്ലാതെ കുറഞ്ഞിട്ടുണ്ട്. തെങ്ങുകൾ പഴയതു പോലെ കുലക്കുന്നില്ല. കാറ്റ് കാരണം തെങ്ങിെൻറ വേരുകൾ നഷ്ടപ്പെട്ടതുകൊണ്ട് വളം വലിച്ചെടുക്കാൻ കഴിയാത്തതാവാം കാരണം എന്നും അദ്ദേഹം പറയുന്നു. അടുത്ത സീസണിൽ ഉൽപാദനം വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും കോരൻ പറയുന്നു. മാർക്കറ്റിൽ ഇളനീരിെൻറ ആവശ്യക്കാൻ വർധിക്കുകയാണ്. ആവശ്യക്കാർക്ക് ഇളനീർ എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. സലാലയിലെ അലങ്കാരമായ തെരുേവാര കടകളിലും ഇളനീർ കുറവാണ്. ആവശ്യത്തിന് ഇളനീർ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ തെരുവോര കടകളെയും അത് ബാധിക്കുമെന്ന് സലാലയിൽ മൂന്ന് കടകൾ നടത്തുന്ന കോരൻ പറയുന്നു.
തെൻറ 35 വർഷക്കാലത്തെ ഇളനീർ വ്യാപാരത്തിനിടയിൽ ഇത്രയും മോശമായ വിളവ് ഉണ്ടായിട്ടില്ലെന്ന് േകാരൻ പറയുന്നു.
ആഭ്യന്തര വിപണിയിൽ ഇളനീരിന് ദിവസവും ആവശ്യക്കാർ വർധിക്കുകയാണ്. എന്നാൽ, വിപണിക്ക് ആവശ്യമായ ഇളനീർ നൽകാനും കഴിയുന്നില്ല. നേരത്തേ ദുബൈയിലേക്ക് ഇളനീർ കയറ്റിയയച്ചിരുന്നു. എന്നാൽ, ആഭ്യന്തര വിപണിയിൽ തന്നെ തികയാതെവന്നപ്പോൾ അധികൃതർ മൂന്നു വർഷം മുമ്പ് കയറ്റുമതി നിരോധിച്ചിരുന്നു.ഒമാൻ സർക്കാർ കാർഷിക മേഖലക്ക് വലിയ പിന്തുണയാണ് നൽകുന്നത്. 1983 മുതൽ ട്രാക്ടർ അടക്കമുള്ള നിരവധി സൗകര്യങ്ങൾ കർഷകർക്ക് നൽകിയിരുന്നു. ഇത് സലാലയിലെ കാർഷിക മേഖലക്ക് വൻ കുതിപ്പാണ് നൽകിയത്. ഒമാനിൽ കാർഷിക ഭൂമി വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ല. അതിനാൽ, തെങ്ങുകൾ വെട്ടി കെട്ടിടങ്ങളും ഹോട്ടലുകളും നിർമിക്കാൻ കഴിയിെല്ലന്ന് അദ്ദേഹം പറയുന്നു. സലാലയിലെ റോഡുകൾ നല്ല വീതിയുള്ളതിനാൽ തെങ്ങ് വെട്ടി റോഡ് വികസിപ്പിക്കേണ്ട ആവശ്യമില്ലെന്നും കോരൻ പറയുന്നു. അതോടൊപ്പം മുനിസിപ്പാലിറ്റി റോഡിെൻറ വശങ്ങളിലും മറ്റും തെങ്ങുകൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.
ഗൾഫ് മേഖലയിലെ കേരളം എന്നറിയപ്പെടുന്ന സലാല ഉൾപ്പെടുന്ന ദോഫാർ ഗവർണറേറ്റിൽ 2013ലെ കാർഷിക സെൻസസ് പ്രകാരം ഒന്നര ലക്ഷേത്താളം തെങ്ങുകളാണുള്ളത്. ഇതിൽ 1,32,000ത്തിലധികം തെങ്ങുകളും സലാലയിൽ തന്നെയാണ്. ആറായിരത്തോളം െതങ്ങുകൾ താഖയിലും 10,500ഒാളം തെങ്ങുകൾ ദോഫാർ ഗവർണറേറ്റിലെ മറ്റ് വിലായത്തുകളിലുമാണ്. സലാലയുടെ അലങ്കാരമായ തെങ്ങുകൾ വർധിപ്പിക്കാൻ നിരവധി പദ്ധതികൾ കഴിഞ്ഞ വർഷം കാർഷിക മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലയുടെ സഹായത്തോടെ ലക്ഷം തെങ്ങുകൾ വെച്ചുപിടിപ്പിക്കുകയാണ് പദ്ധതി. സലാലയിൽ 1150 ഏക്കറിൽ മാതൃകാ തെങ്ങിൻതോട്ടം നിർമിക്കാനും മന്ത്രാലയം പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞു. 50,000 തെങ്ങുകൾ ഇൗ തോട്ടത്തിൽ വെച്ചുപിടിപ്പിക്കും.
35 വർഷം മുമ്പ് കാർഷിക മേഖലയിൽ കാലെടുത്തുവെക്കുന്ന കാലത്ത് സലാലയിൽ തെങ്ങുകളുടെ എണ്ണം തീരെ കുറവായിരുന്നുവെന്ന് കോരൻ ഒാർക്കുന്നു. ഇപ്പോൾ കാണുന്നതിെൻറ പത്തിലൊരു ഭാഗം തെങ്ങ് പോലും അക്കാലത്തുണ്ടായിരുന്നു. ദാരീസ്, ഒൗഖദ് എന്നിവിടങ്ങളിൽ മാത്രമാണ് അന്ന് തെങ്ങുണ്ടായിരുന്നത്. പിന്നീട് പലരും വെച്ചുപിടിപ്പിച്ച തെങ്ങുകളാണ് ഇപ്പോൾ കാണുന്നതിൽ അധികവുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.