സുമനസ്സുകൾ കൈകോർത്തു; തുടർ ചികിത്സക്കായി മുസ്തഫ നാടണഞ്ഞു
text_fieldsസലാല: സുമനസ്സുകൾ കൈകോർത്തതോടെ തുടർ ചികിത്സക്കായി മുസ്തഫയെ നാട്ടിലെത്തിച്ചു. പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശിയായ ഇദ്ദേഹം ഏപ്രിൽ ഒന്നാം തീയതിയാണ് പക്ഷാഘാതം വന്ന് അബോധാവസ്ഥയിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ വെന്റിലേറ്ററിൽ കഴിയുന്ന മുസ്തഫയെ വിദഗ്ധ ചികിത്സക്കായി നാട്ടിൽകൊണ്ടുപോകണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ആശുപത്രി ചിലവും വെന്റിലേറ്റർ സഹായത്തോടെ നാട്ടിലെത്തിക്കാൻ ഭീമമായ തുകയും വേണ്ടിയിരുന്നു.
ഹാഫയിൽ ഒരു ചെറിയ സ്ഥാപനത്തിലെ ജീവനക്കാരനായ ഇദ്ദേഹത്തിന് ഇത് താങ്ങാവുന്നതായിരുന്നില്ല. തുടർന്ന് സലാല കെ.എം.സി.സി ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിച്ചാണ് അതിനാവശ്യമായ തുക കണ്ടെത്തിയത്.വെന്റിലേറ്റർ സഹായത്തോടെ ഡോക് ടറുടെ അകമ്പടിയിൽ ഒമാൻ എയറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മസ്കത്ത് വഴി ഇദ്ദേഹത്തെ നാട്ടിലെത്തിച്ചത്.
ഇതുമായി സഹകരിച്ച ഐ.എം.ഐ സലാല,സലാല കേരള സുന്നി സെൻറർ, ഐ.സി.എഫ് സലാല, വെൽഫെയർ സലാല, കെ.എസ്.കെ സലാല, സ്ഥാപനങ്ങളായ അബു തഹനൂൻ, അൽ അക്മാർ, അൽ സക്കർ, അൽ ബഹജ, അൽ ബയാദര്, ഹലാ ഷോപ്പിങ്, അൽസാഹിർ ക്ലനിക്ക് തുടങ്ങിയവക്ക് മുസ്തഫയുടെ കുടുംബം നന്ദി അറിയിച്ചു.സലാല കെ.എം.സി.സി നേതാക്കളായ റഷീദ് കൽപ്പറ്റ, വി.പി. അബ്ദുസ്സലാം ഹാജി,നാസർ കമൂന, ഹാഷിം കോട്ടക്കൽ, ജാബിർ ഷെരീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.