സലാല കെ.എം.സി.സി വോട്ടു വിമാനം; പ്രവാസി വോട്ടർമാർ നാട്ടിലെത്തി
text_fieldsസലാല: കെ.എം.സി.സി സലാല കോഴിക്കോട് ജില്ല കമ്മിറ്റി പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ഗ്രൂപ് ബുക്കിങ്ങിലൂടെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനത്തിൽ പുറപ്പെട്ടവർ നാട്ടിലെത്തി. ഏപ്രിൽ 21 ഞായറാഴ്ച സലാലയിൽനിന്ന് വൈകീട്ട് ആറ് മണിക്കാണ് അമ്പത് പേരടങ്ങിയ യു.ഡി.എഫ് സംഘം സലാം എയർ വിമാനത്തിൽ യാത്ര തിരിച്ചത്. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാനുള്ള നിർണായക തെരഞ്ഞെടുപ്പാണ്. അതിനാലാണ് ഇങ്ങനെയൊരു സംവിധാനം ഒരുക്കിയതെന്ന് കെ.എം.സി.സി ജില്ല കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ഫലൂജ പറഞ്ഞു.
മസ്കത്ത് വഴി കോഴിക്കോട്ടേക്ക് പോകുന്ന സാലാം എയർ വിമാനം തിങ്കളാഴ്ച പുലർച്ചെ 3.30 നാണ് കോഴിക്കോട്ടെത്തിയത്. മറ്റു മൂന്ന് വിമാനങ്ങളിലും ഇത്തരം ഗ്രൂപ് ടീമുകളെ വോട്ടിനായി അയക്കുന്നുണ്ടെന്ന് കോഴിക്കോട് ജില്ല സെക്രട്ടറി വി.സി. മുനീർ പറഞ്ഞു.
42 റിയാലാണ് ഒരു സീറ്റിന് ചാർജ് വരിക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട് ,വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലുള്ളവരാണ് യാത്രക്കാർ. ജമാൽ കെ.സി. ഷബീർ കാലടി, മഹമൂദ് ഹാജി എടച്ചേരി എന്നിവരാണ് നേത്യത്വം നൽകിയത്. പ്രത്യേക ചാർട്ടേഡ് വിമാനത്തിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അനുമതി ലഭിക്കാത്തതു കൊണ്ട് കൂടിയാണ് വോട്ടർമാരെ ഇങ്ങനെ ഗ്രൂപ് ബുക്കിങ്ങിലൂടെ നാട്ടിലെത്തിക്കുന്നത്. സലാം ഹാജി, വി.സി. മുനീർ എന്നിവരാണ് യാത്ര സംഘത്തിന് നേത്യത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.