സലാല റോഡിൽ വാഹനാപകടം: മൂന്ന് ഇന്ത്യക്കാർ അടക്കം ആറ് മരണം
text_fieldsമസ്കത്ത്: ആദം-തുംറൈത്ത് റോഡിൽ ഹൈമക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന ്ത്യക്കാരടക്കം ആറുപേർ മരിച്ചു.
ദുബൈയിൽനിന്ന് സലാല കാണാനെത്തി മടങ്ങുകയായിരു ന്ന ഹൈദരാബാദ് സ്വദേശികളായ കുടുംബമാണ് മരിച്ചത്. മരിച്ച മറ്റു മൂന്നുപേർ സ്വദേശിക ളാണ്. ഹൈമയിൽനിന്ന് സലാല ഭാഗത്തേക്ക് 20 കിലോമീറ്റർ മാറി ഗഫ്തൈന് സമീപം വെള്ളിയാഴ ്ച പുലർച്ചെയാണ് അപകടം നടന്നത്.
ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാറും സലാല ഭാഗത്തേക്കു പോവുകയായിരുന്ന സ്വദേശികളുടെ ഫോർവീൽ വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. ഗൗസുല്ല ഖാൻ, ഭാര്യ െഎഷ സിദ്ദീഖി, മകൻ ഹംസ ഖാൻ (ഒമ്പതു മാസം) എന്നിവരാണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ മകൾ ഹാനിയ സിദ്ദീഖയെ (മൂന്നു വയസ്സ്) ഹൈമ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം നിസ്വ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും നിശ്ശേഷം തകർന്നു. സ്വദേശികൾ സഞ്ചരിച്ച വാഹനം തലകീഴായി മറിയുകയും ചെയ്തു.
ഇൗ വർഷം ഖരീഫ് സീസൺ ആരംഭിച്ചശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വലിയ അപകടമാണിത്. മുൻവർഷങ്ങളിൽ ഖരീഫ് സീസണിൽ ഇന്ത്യക്കാരുൾപ്പെടെ നിരവധി പേർ ഒറ്റവരി പാതയായ ആദം-തുംറൈത്ത് റോഡിലെ അപകടങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ നിലവിലെ റോഡിന് സമാന്തരമായി ഹൈമ വരെ ഇരട്ടപാത നിർമിക്കുന്നുണ്ട്. ഹൈമ വരെ നിർമിക്കുന്ന റോഡിൽ മൊത്തം 361 കിലോമീറ്റർ ഇൗ വർഷം ഖരീഫ് സീസൺ ആരംഭിക്കുന്നതിനുമുേമ്പ ഗതാഗതത്തിനായി തുറന്നുകൊടു
ത്തിരുന്നു.
ഇൗ വർഷം കാര്യമായ അപകടങ്ങളില്ലാതിരിക്കാൻ പുതുതായി തുറന്നുകൊടുത്ത റോഡാണ് ഏറെ സഹായിച്ചത്. ഹൈമയിൽനിന്ന് തുംറൈത്ത് വരെയുള്ള ഇരട്ടപ്പാത നിർമിക്കാൻ ഗതാഗത-വാർത്താവിനിമയ മന്ത്രാലയം കഴിഞ്ഞ മേയിൽ ടെൻഡറുകൾ ക്ഷണിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.