പ്രാഗിലേക്ക് കാർഗോ വിമാന സർവിസുമായി സലാം എയർ
text_fieldsമസ്കത്ത്: ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്ക് കാർഗോ വിമാന സർവിസ് തുടങ്ങി. മസ്കത്തിൽനിന്ന് മേഖലയിലേക്കുള്ള ആദ്യത്തെ എ321 എഫ് കാർഗോ എയർക്രാഫ്റ്റിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്നു. സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി എൻജിനീയർ നായിഫ് ബിൻ അലി അൽ അബ്രിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. സലാം എയറിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. അൻവർ മുഹമ്മദ് അൽ റവാസ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ, സി.ഇ.ഒ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. പ്രാഗ് എയർപോർട്ടിൽ എത്തിയ സലാം എയറിന് ഉജ്ജ്വല സ്വീകരണവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.