Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാം എ​യ​ർ...

സ​ലാം എ​യ​ർ സ​ര​യാ​വോ​യി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
സ​ലാം എ​യ​ർ സ​ര​യാ​വോ​യി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചു
cancel

മ​സ്​​ക​ത്ത്​: സ​ലാം എ​യ​ർ മ​സ്​​ക​ത്തി​ൽ നി​ന്ന്​ ബോ​സ്​​നി​യ​ൻ ത​ല​സ്​​ഥാ​ന​മാ​യ സ​ര​യാ​വോ​യി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചു. വ​ള​ർ​ന്നു​വ​രു​ന്ന ടൂ​റി​സം ല​ക്ഷ്യ​സ്​​ഥാ​ന​മാ​യ സ​ര​യാ​വോ കി​ഴ​ക്കു​-​പ​ടി​ഞ്ഞാ​റ​ൻ സം​സ്​​കാ​ര​ങ്ങ​ളു​ടെ സം​ഗ​മ ഭൂ​മി​യാ​ണ്. സ​ലാം എ​യ​റി‍െൻറ നാ​ലാ​മ​ത്​ വേ​ന​ൽ​ക്കാ​ല ല​ക്ഷ്യ​സ്​​ഥാ​ന​മാ​ണ്​ സ​ര​യാ​വോ​യി​ലേ​ക്കു​ള്ള​ത്.

നേ​ര​ത്തേ ഇ​സ്​​തം​ബൂ​ൾ, ട്രാ​ബ്​​സ​ൺ, ഷി​റാ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ലാം എ​യ​ർ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച​ക​ളി​ലാ​യി​രി​ക്കും സ​ർ​വി​സ്. മ​സ്​​ക​ത്തി​ൽ​നി​ന്ന്​ വൈ​കീ​ട്ട്​ 4.15ന്​ ​പു​റ​പ്പെ​ട്ട്​ സ​ര​യാ​വോ​യി​ൽ രാ​ത്രി 8.25ന്​ ​എ​ത്തും. അ​വി​ടെ നി​ന്ന്​ രാ​ത്രി 9.10ന്​ ​പു​റ​പ്പെ​ട്ട് പു​ല​ർ​ച്ച 5.10ന്​ ​തി​രി​ച്ചെ​ത്തും. ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ടി​ക്ക​റ്റ്​ 198 റി​യാ​ൽ മു​ത​ലാ​ണ്​ തു​ട​ങ്ങു​ക.

ഒ​മാ​നി​ക​ൾ​ക്കും മ​റ്റു ജി.​സി.​സി പൗ​ര​ന്മാ​ർ​ക്കു​മു​ള്ള വി​സ ര​ഹി​ത പ്ര​വേ​ശ​നം, ക്വാ​റ​​ന്‍റീ​ൻ നി​ബ​ന്ധ​ന​ക​ൾ വേ​ണ്ടാ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ സ​ര​യാ​വോ​യെ യാ​ത്രി​ക​രു​ടെ ഇ​ഷ്​​ട​കേ​ന്ദ്ര​മാ​യി മാ​റ്റു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ സ​ലാം എ​യ​ർ സി.​ഇ.​ഒ ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ആ​റ്​ പു​തി​യ എ​യ​ർ​ബ​സ്​ എം320 ​നി​യോ വി​മാ​ന​ങ്ങ​ളാ​ണ്​ സ​ലാം എ​യ​ർ സ​ർ​വി​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.മ​സ്​​ക​ത്തി​ൽ നി​ന്ന്​ സ​ലാ​ല​യി​ലേ​ക്കും വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര റൂ​ട്ടു​ക​ളി​ലും സ​ലാം എ​യ​ർ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salam Air
News Summary - Salam Air has announced air service to Sarayavo
Next Story