സലാം എയർ എ321 നിയോ വിമാന സർവിസ് തുടങ്ങി
text_fieldsമസ്കത്ത്: സലാം എയർ പുതുതായി സ്വന്തമാക്കിയ എ321 നിയോ ജെറ്റ് വിമാനത്തിെൻറ സർവിസ് തുടങ്ങി. ബുധനാഴ്ച സലാല വിമാനത്താവളത്തിേലക്കായിരുന്നു ആദ്യ സർവിസ്.
സലാം എയർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദാണ് സലാലയിലേക്ക് വിമാനം പറത്തിയത്. സലാല വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ദോഫാർ ഗവർണർ സയ്യിദ് മുഹമ്മദ് സുൽത്താൻ അൽ ബുസൈദി വിമാനത്തിെൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
മസീറ എന്നാണ് പുതിയ വിമാനത്തിെൻറ പേര്. നൂതന ഇരിപ്പിട സൗകര്യങ്ങളോടെയുള്ള വിമാനം മികച്ച യാത്രാനുഭവം പ്രധാനം ചെയ്യുന്നതാണ്. ഒമാൻ വിമാനത്താവള കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.അൻവർ അൽ റവാസ്, എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സാലിം അൽ യഫായി എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.