ക്യാപ്റ്റൻ മുഹമ്മദ് അഹ്മദ് സലാം എയർ സി.ഇ.ഒ
text_fieldsമസ്കത്ത്: ബജറ്റ് വിമാന കമ്പനിയായ സലാം എയറിെൻറ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറായി ക്യാപ്റ്റൻ മുഹമ്മദ് അഹ്മദിനെ ഡയറക്ടർ ബോർഡ് നിയമിച്ചു. കാര്യക്ഷമതയും പ്രവർത്തനക്ഷമതയും ഉപഭോക്തൃ സംതൃപ്തിയും മുൻനിർത്തിയുള്ള കമ്പനിയുടെ അടുത്തഘട്ട വികസനം ക്യാപ്റ്റൻ മുഹമ്മദ് അഹ്മദിെൻറ നേതൃത്വത്തിൽ നടക്കുമെന്ന് സലാം എയർ അറിയിച്ചു. ഫ്രാേങ്കായിസ് ബ്യൂട്ട്ലിയർ ആയിരുന്നു കഴിഞ്ഞ ജനുവരിയിൽ പ്രവർത്തനമാരംഭിച്ച സലാം എയറിെൻറ ആദ്യ സി.ഇ.ഒ. ഇദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കിയതായി കഴിഞ്ഞ ജൂലൈയിൽ സലാം എയർ ചെയർമാൻ എൻജിനീയർ ഖാലിദ് ബിൻ ഹിലാൽ അൽ യഹ്മദി അറിയിച്ചിരുന്നു.
വ്യോമയാന രംഗത്ത് 30 വർഷത്തിലേറെ അനുഭവസമ്പത്തുള്ള ക്യാപ്റ്റൻ മുഹമ്മദ് അഹ്മദ് എയർ അറേബ്യയിൽ നിന്നാണ് സലാം എയറിലേക്ക് എത്തുന്നത്. എയർ അറേബ്യയുടെ ഒാപറേഷൻസ് ആൻഡ് മെയിൻറനൻസ് വിഭാഗം ഗ്രൂപ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹം ഉപസ്ഥാപനങ്ങളുടെയും സംയുക്ത സംരംഭങ്ങളുടെയും ബോർഡ് അംഗവുമായിരുന്നു. എയർ അറേബ്യയുടെ വിവിധ വികസന പദ്ധതികൾ നടപ്പാക്കിയത് ഇദ്ദേഹത്തിെൻറ കാലഘട്ടത്തിലാണ്.സലാം എയറിെൻറ വളർച്ചക്കും പുരോഗതിക്കും ക്യാപ്റ്റൻ മുഹമ്മദ് അഹ്മദിെൻറ പരിചയസമ്പത്ത് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ചെയർമാൻ ഖാലിദ് അൽ യഹ്മദി ട്വിറ്ററിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.