സലാംഎയർ 13 ഇടങ്ങളിലേക്ക് കൂടി സർവിസ് ആരംഭിക്കും
text_fieldsമസ്കത്ത്: ബജറ്റ് വിമാന കമ്പനിയായ സലാംഎയർ ഇൗ വർഷം 13 ഇടങ്ങളിലേക്കുകൂടി സർവിസ് ആരംഭിക്കും. ജി.സി.സി രാജ്യങ്ങൾക്കുപുറമെ അറബ്, ഏഷ്യൻ രാഷ്ട്രങ്ങളിലേക്കുമാകും പുത ിയ സർവിസുകൾ. ഇതോടെ സലാംഎയർ സർവിസ് നടത്തുന്ന സ്ഥലങ്ങളുടെ എണ്ണം 30 ആയി ഉയരുമെന ്നും കമ്പനി സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് ഒൗദ്യോഗിക വാർത്താ ഏജൻസിക്ക് നൽക ിയ അഭിമുഖത്തിൽ പറഞ്ഞു. കൂടുതൽ വിമാനങ്ങളും എത്തും. ഇൗ വർഷം അവസാനത്തോടെ സലാംഎയർ ന ിരയിൽ ഒമ്പതായി ഉയർത്താനാണ് പദ്ധതിയെന്നും സി.ഇ.ഒ കൂട്ടിച്ചേർത്തു.
ഇറാനിയൻ തലസ്ഥാനമായ തെഹ്റാനിലേക്കും മഷാദിലേക്കും ഇൗ വർഷം നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കും. ഷിറാസിലേക്കുള്ള സർവിസിെൻറ വിജയം കണക്കിലെടുത്താണ് ഇൗ തീരുമാനം. ചികിത്സാ ആവശ്യാർഥവും വിനോദയാത്രക്കുമായി നിരവധി സ്വദേശികൾ ഷിറാസിലേക്ക് പോകുന്നുണ്ട്. രണ്ടു രാജ്യങ്ങളും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഒമാനികൾക്ക് ഇറാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയും.
ഒമാനിലെത്തുന്ന ഇറാനികൾക്ക് മസ്കത്ത് വിമാനത്താവളത്തിൽ ഒാൺ അറൈവൽ വിസയും ലഭ്യമാണ്. കൂടുതൽ സർവിസുകൾ തുടങ്ങുന്നത് രണ്ടു സുഹൃദ് രാഷ്ട്രങ്ങൾക്കിടയിൽ വ്യാപാര ഇടപാടുകളുടെ വർധനക്കും ടൂറിസം മേഖലയുടെ വളർച്ചക്കും സഹായകരമാകുമെന്ന് ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. അറേബ്യൻ ഗൾഫ് മേഖലയിൽ സാന്നിധ്യം വിപുലമാക്കുന്നതിെൻറ ഭാഗമായി ഇൗ വർഷം മസ്കത്തിൽനിന്ന് കുവൈത്തിലേക്കും റിയാദിലേക്കും നേരിട്ടുള്ള സർവിസ് ആരംഭിക്കും. സലാലയിൽനിന്ന് അബൂദബിയിലേക്കുള്ള സർവിസിനൊപ്പം സൊഹാർ-സലാല സർവിസ് പുനഃസ്ഥാപിക്കുകയും ചെയ്യും.
ഇൗജിപ്തിലെ അസ്യൂത്, സൊഹാഗ് എന്നിവിടങ്ങളിലേക്കും സർവിസ് പരിഗണനയിലുണ്ടെന്ന് സി.ഇ.ഒ പറഞ്ഞു. മസ്കത്തിൽനിന്ന് അലക്സാൻഡ്രിയയിലേക്കുള്ള സർവിസ് അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. 17 ഇടങ്ങളിലേക്കായി മൊത്തം 1.6 ദശലക്ഷം പേരാണ് സലാം എയർ വിമാനങ്ങളിൽ യാത്ര ചെയ്തത്. ഇൗ വർഷം രണ്ട് ദശലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. ഇൗവർഷം തുടക്കത്തിലെ കണക്കുപ്രകാരം മൊത്തം സീറ്റുകളുമായി താരതമ്യപ്പെടുത്തുേമ്പാൾ യാത്രക്കാരുടെ എണ്ണം 85 ശതമാനമാണെന്നും ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു.
ടേക്ക് ഒാഫ്, ലാൻഡിങ് സമയങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിൽ പരമാവധി ശ്രദ്ധചെലുത്തുന്നുണ്ട്. നിലവിൽ ഇത് 72 ശതമാനമാണ്. പുതിയ വിമാനങ്ങൾ കൂടി എത്തുന്നതോടെ ഇത് 80 ശതമാനമായി ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു. നിലവിൽ സ്വദേശിവത്കരണം 65 ശതമാനമാണ്. പുതിയ വിമാനങ്ങൾ കൂടി എത്തുന്നതോടെ കൂടുതൽ സ്വദേശികൾക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നും സി.ഇ.ഒ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.